Join Whatsapp Group. Join now!
Aster MIMS 10/10/2023

സി പി ഐ, സി പി എം നേതാക്കള്‍ ഹഥ്റസിൽ

സ്വതന്ത്ര ജുഡീഷ്യല്‍ അന്വഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു CPI and CPM leaders in Hathras
ലക്നോ: (www.kasargodvartha.com 06.10.2020) സി പി ഐ, സി പി എം നേതാക്കളുടെ സംയുക്ത സംഘം ഹഥ്റസിൽ കൂട്ട ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ചു. സംഭവം സംബന്ധിച്ച് സ്വതന്ത്ര ജുഡീഷ്യല്‍ അന്വഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, യു പി സംസ്ഥാന സെക്രട്ടറി ഹിരലാല്‍ യാദവ്, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, സെക്രട്ടറി അമര്‍ജീത് കൗര്‍, യു പി സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ്മ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


19 കാരിയുടെ രക്ഷിതാക്കള്‍ കരഞ്ഞുപറഞ്ഞത് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലുകയും മൃതദേഹം തങ്ങളെ കാണിക്കുക പോലും ചെയ്യാതെ പൊലീസ് അര്‍ദ്ധ രാത്രി കത്തിച്ചു കളഞ്ഞു എന്നാണെന്ന് യെച്ചൂരി വെളിപ്പെടുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് ലജ്ജാകരമാണ്. ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം ആ യുവതിക്കും കുടുബത്തിനും ലഭിച്ചിട്ടില്ല.

വസ്തുതകള്‍ വെളിച്ചെത്തുകൊണ്ടുവരാന്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നാണ് ഞങ്ങള്‍ സംയുക്തമായി ആവശ്യപ്പെടുന്നത്. പശ്ചിമ ബംഗാളിലെ സി പി ഐ, സി പി എം ഐ എന്‍ ടി യു സി ഘടകങ്ങള്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധ പ്രകടനം നടത്തി.


Keywords: Uthar Pradesh, CPM, Leader, National, Harassment, Girl, Police, Death, CPI and CPM leaders in Hathras

Post a Comment