Join Whatsapp Group. Join now!
Aster MIMS 10/10/2023

പാസ്പോർട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ്; ഓഫീസ് അടച്ചു പൂട്ടി

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നേരത്തേ മാസങ്ങളോളം സേവാകേന്ദ്രം അടച്ചിട്ടത് പാസ്പോർട്ട് അപേക്ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു COVID to employee at the Passport Service Center; The office was closed #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.10.2020) ഹെഡ്പോസ്റ്റോഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാസർകോട് പാസ്പോർട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാരന് കവിഡ് സ്ഥിരീകരിച്ചതോടെ സേവാകേന്ദ്രം താൽക്കാലികമായി അടച്ചിട്ടു.

കഴിഞ്ഞ ദിവസമാണ് ജീവനക്കാരനെ പരിശോധിച്ചപ്പോൾ ഫലം പോസറ്റീവായത്. ദിവസേന നിരവധി പേരാണ് പാസ്പോർട്ടിനായി ഇവിടെയെത്തുന്നത്. ചൊവ്വാഴ്ച്ച നിരവധി പേർ ഓഫീസിന് മുന്നിൽ എത്തിയെങ്കിലും നിരാശയോടെ തിരിച്ചു പോവുകയായിരുന്നു. ഓഫീസ് അടച്ചിട്ട വിവരം പോലും ഓഫീസിന് മുന്നിൽ പതിക്കാത്തത് കാരണം സ്ത്രീകളടക്കമുള്ള നിരവധി പേർ മണിക്കുറുകളോളം കാത്തിരുന്നു മടങ്ങിപ്പോവുകയായിരുന്നു.



കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നേരത്തേ മാസങ്ങളോളം സേവാകേന്ദ്രം അടച്ചിട്ടത് പാസ്പോർട്ട് അപേക്ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു.


Keywords: Kasaragod, Kerala, News, COVID-19, Passport, Employees, Office, Report, Trending, COVID to employee at the Passport Service Center; The office was closed

Post a Comment