Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്‌ ടൗൺ സ്റ്റേഷന് പിന്നാലെ ആദൂർ സ്റ്റേഷനിലും പോലീസുകാർക്ക് ഇടയിൽ കോവിഡ് പടരുന്നു; 10 പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു: എസ് ഐക്കും പനി; സ്റ്റേഷൻ്റെ പ്രവർത്തനം താറുമാറായി; സമ്പർക്കമുള്ളവരെ നിരീക്ഷണത്തിൽ പോകാൻ അനുവദിക്കാതെ നിർബന്ധ ഡ്യുട്ടിക്ക് നിയോഗിക്കുന്നു

COVID spreads among policemen at Adhur station; 10 policemen diagnosed with the disease: Fever to SI; The operation of the station disrupted
കാസർകോട്: (www.kasargodvartha.com 11.10.2020) കാസർകോട്‌ ടൗൺ സ്റ്റേഷന് പിന്നാലെ ആദൂർ സ്റ്റേഷനിലും പോലീസുകാർക്ക് ഇടയിൽ കോവിഡ് പടരുന്നു. 10 പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ എസ് ഐ ഉൾപ്പെടെയുള്ളവർക്കും രോഗലക്ഷണം പ്രകടമായിട്ടുണ്ട്. ഇതോടെ സ്റ്റേഷൻ്റെ പ്രവർത്തനം താറുമാറായി.

COVID spreads among policemen at Adhur station; 10 policemen diagnosed with the disease: Fever to SI; The operation of the station disrupted


സ്റ്റേഷൻ റൈറ്റർക്കും അസിസ്റ്റന്റ് റൈറ്റർക്കും കോവിഡ് സ്ഥിരീകരിച്ചു. ക്വാറൻ്റേനിൽ പോയ എസ് ഐക്കു കടുത്ത പനിയുണ്ട്. കൂടെയുള്ള പോലീസുകാർക്ക് പലവിധ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു.

എന്നിട്ടും അധികാരികൾ സമ്പർക്കമുള്ള പോലീസുകാരെ ക്വാറൻ്റേനിൽ പോകാൻ സമ്മതിച്ചിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. സ്റ്റേഷനിലെ പോലീസുകാർക്ക് കോവിഡ് ഉണ്ടെന്ന വിവരം പൊതു ജനങ്ങളിൽ നിന്നും മറച്ചു വെക്കുകയാണ് അധികൃതർ ചെയ്യുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതറിയാതെ സ്റ്റേഷനിലേക്ക് പരാതിയുമായും മറ്റ് സേവനങ്ങൾക്കും ജനങ്ങൾ വന്നു കൊണ്ടിരിക്കുന്നു.

30 പോലീസുകാരാണ് ആദൂർ സ്റ്റേഷനിൽ ഉള്ളത്.10 പേർക്ക് കോവിഡ് ബാധിച്ചതോടെ ബാക്കി 20 പേരാണുള്ളത്. അവധിയിലുള്ളവരെ തിരിച്ച് വിളിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോലീസുകാരിൽ പലരും വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്. ലക്ഷണമുള്ളവരടക്കമുള്ള പോലീസുകാർക്ക് ആന്റിജൻ ടെസ്റ്റ് ഉടൻ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ആദൂർ സി ഐ വി കെ വിശ്വംഭരൻ കാസർകോട് വാർത്തയോട് പറഞ്ഞു.

പരിശോധന നടത്താത്തത് മൂലം പോലീസുകാരുടെ കുടുംബങ്ങൾ ദുഖത്തിലാണ്. പ്രായമുള്ള അച്ഛനെയും അമ്മയെയും നോക്കേണ്ടവർ ചെറിയ കുട്ടികൾ ഉള്ളവർ വരെ വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്. കോവിഡിനെതിരെ പോരാടിയ പോലീസുകാരോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ പ്രതിഷേധം ഉയർത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ പകുതി വീതം വിഭജിച്ചായിന്നു ഡ്യൂട്ടി നൽകിയത്. ഇപ്പോൾ അതൊന്നും നടക്കുന്നില്ല.

ദിവസേന 50 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്തു വേണം പലർക്കും സ്റ്റേഷനിൽ എത്താൻ. ഇത് മൂലം സാമ്പത്തികമായും ശാരീരികമായും പോലീസുകാർ ക്ഷീണത്തിലാണ്. കോവിഡ് ബാധിച്ചവരെ സ്റ്റേഷനിലെ ഒഴിഞ്ഞ ക്വർട്ടേഴ്കളിൽ താമസിപ്പിക്കുന്നതിനാൽ ബാക്കിയുള്ള പോലീസുകാർ മറ്റ് വീടുകളിൽ വാടകയ്ക്ക് താമസിച്ചു ഡ്യൂട്ടിക്കെത്തുകയാണ്. ക്വറൻ്റേനിൽ നിൽക്കുന്നവരെയും പോസിറ്റിവ് രോഗികകളെയും സ്റ്റേഷനിൽ നിന്നും കിലോമീറ്റർ താണ്ടി പോയി പരിശോധന നടത്തേണ്ട അവസ്ഥയുമാണ്.


Keywords: News, Kerala, Kasaragod, Adoor, Police, Police-station, COVID-19, S I, Corona, Top-Headlines, Complaint, COVID spreads among policemen at Adhur station; 10 policemen diagnosed with the disease: Fever to SI; The operation of the station disrupted.
< !- START disable copy paste -->

Post a Comment