നീലേശ്വരം: (www.kasargodvartha.com 03.10.2020) കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ നിലേശ്വരത്ത് ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലേശ്വരം നഗരസഭാ ചെയർമാന്റെയും പോലീസ് സർക്കിൾ ഇൻസ്പക്ടറുടേയും സാന്നിദ്ധ്യത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. ഇതനുസരിച്ച് ഒക്ടോബർ അഞ്ച് മുതൽ 30 വരെ നിലേശ്വരം മുൻസിപ്പാലിറ്റിയിലെ ഓട്ടോറിക്ഷകളെ എ, ബി ക്രമത്തിൽ തരംതിരിക്കും. സ്റ്റാൻഡുകളിൽ നിലവിലുള്ള വണ്ടികളെ പകുതി ഭാഗം എ ആയും പകുതി ബി ആയും, ക്രമത്തിൽ എ വണ്ടികൾ തിങ്കളാഴ്ചയും ബി വണ്ടികൾ ചൊവ്വാഴ്ചയും എന്നിങ്ങനെ ഇടവിട്ടുള്ള ദിവസങ്ങളിൽ ഓടുന്നതിന് തിരുമാനിച്ചു.
ചർച്ചയിൽ യൂണിയർ നേതാക്കളായ കെ ഉണ്ണി നായർ, കെ മുരളിധരൻ (സി ഐ ടി യു), സി വിദ്യാധരൻ, വി സുധാകരൻ. (ഐൻ ടി യു സി), മുരളിധര മാരാർ (ബി എം എസ്), ബിജു (എ ഐ ടി യു സി) എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Neeleswaram, COVID-19, Corona, Auto, Auto Driver, Meeting, CI, Trade-union, Leader, Municipality, COVID Spread: Control for Auto rickshaws.