Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറപകടം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് പിന്നാലെ വനിതാ ഡോക്ടറുടെ മാതാവും മരിച്ചു

Car Accident; lady doctor's mother also died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീലേശ്വരം: (www.kasargodvartha.com 10.10.2020) കരുവാച്ചേരിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇതേ അപകടത്തില്‍ പരിക്കേറ്റ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഡോ. ദിനു ഗംഗന്റെ (30) മാതാവ് പ്രവീണ (60)യാണ് മരിച്ചത്. ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൃശ്ശൂര്‍ ചേര്‍പ്പ് പൂത്തറക്കല്‍ സ്വദേശി പോള്‍ ഗ്ലെറ്റോ എല്‍ മാറോക്കി (50) അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് സംഭവം.

കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണ ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴങ്ങിയത്. ഡോക്ടര്‍ ദിനു ഗംഗനും മക്കളായ ദിഷാന്‍ ലാല്‍ (അഞ്ച്), ദീക്ഷിത് (മൂന്ന്), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ ടി പ്രദീപന്‍ (40) എന്നിവരും ചികിത്സയിലാണ്. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്പാനില്‍ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ കരുവാച്ചേരിയില്‍ വെച്ച് ഇടിച്ച് അപകടം ഉണ്ടായത്.

Neeleswaram,  lady doctor's mother also died



മൂന്ന് ദിവസം തുടര്‍ച്ചയായ അവധി ലഭിച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

അതേ സമയം വെള്ളിയാഴ്ച മരിച്ച  പോളിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെ പൊതുദര്‍ശനത്തിന് വെച്ചു. ഇതിന് ശേഷം തൃശ്ശൂരിലേക്ക് കൊണ്ടു പോയി.



Keywords: Kasaragod, Neeleswaram, Kerala, News, Accident, Death, Doctor, Car, Car Accident;  lady doctor's mother also died

Post a Comment