city-gold-ad-for-blogger

കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാർക്ക് ബഹുമതിയായി 'കോവിഡ് വാരിയർ' എന്ന് രേപ്പെടുത്തിയ പതക്കത്തിന് 100 രൂപ വാങ്ങുന്നു; എം എൽ എ മുഖ്യമന്ത്രിക്ക് പരാതി നൽകി

കാസർകോട്: (www.kasargodvartha.com 11.10.2020) കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാർക്ക് ബഹുമതിയായി നൽകാനിരുന്ന 'കോവിഡ് വാരിയർ' എന്ന് രേപ്പെടുത്തിയ ചെറുപതക്കത്തിന് 100 രൂപ നൽകണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം പിൻവലിക്കാൻ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് എൻ എ നെല്ലിക്കുന്ന് എം എൽ എ ആവശ്യപ്പെട്ടു.

ആത്മാത്ഥമായ സമർപ്പണ ബുദ്ധിയോടെയാണ് കേരളത്തിലെമ്പാടുമുള്ള പോലീസുകാർ കൊറോണ കാലത്ത് പ്രവർത്തന നിരതരായത്. കേരളീയ സമൂഹം അർഹിക്കുന്ന പരിഗണനയോടെയും ഗൗരവത്തോടെയുമാണ് നിസ്വാർത്ഥമായ ആ സേവനത്തെ നോക്കി കണ്ടിട്ടുള്ളത്. 

അവരുടെ ത്യാഗ സന്നദ്ധതയും സ്നേഹാർദ്രാമായ സാമൂഹിക പ്രതിബദ്ധതയും അതുല്യമാണ്. അവർക്കു പതക്കം നൽക്കാനുള്ള തീരുമാനം അവരുടെ സേവനത്തിനുള്ള അഗീകാരം തന്നെയാണ്. പക്ഷെ ഓരോ പതക്കത്തിനും 100 രൂപ വീതം 52,000 പോലീസുകാരിൽ നിന്ന് ഈടാക്കാനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം വിചിത്രവും വിരോധാഭാസവുമാണ്. 

കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാർക്ക് ബഹുമതിയായി 'കോവിഡ് വാരിയർ' എന്ന് രേപ്പെടുത്തിയ പതക്കത്തിന് 100 രൂപ വാങ്ങുന്നു; എം എൽ എ മുഖ്യമന്ത്രിക്ക് പരാതി നൽകി



കേരള ചരിത്രത്തിൽ ഇന്നേ വരെ കേട്ടുകേൾവിയില്ലാത്ത ഒരു സമ്പ്രാദയമാണ്. മിതമായ ഭാഷയിൽ പറഞ്ഞാൽ ഇത് ഒരു അവഹേളനം തന്നെയാണ്. നന്മയോടുള്ള അപമാനമാണ്. പോലീസ് മേധാവി ജനങ്ങളുടെ മുമ്പിൽ പരിഹാസ്യനാവുകയാണ് ഫലത്തിൽ സംഭവിച്ചിട്ടുള്ളത്.

കേരള ജനതയുടെ നീതിബോധത്തെ കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയാൻ ബന്ധപ്പെട്ടവർക്കു നിർദ്ദേശം നൽക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ എം എൽ എ അഭ്യർത്ഥിച്ചു.


Keywords:  Kerala, News, Kasaragod, Police, COVID-19, Corona, MLA, N.A.Nellikunnu, Pinarayi-Vijayan, COVID Warrier, Buys Rs 100 for a medal titled 'COVID Warrior' in honour of policemen on duty; MLA lodged a complaint to Chief Minister.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia