Join Whatsapp Group. Join now!
Aster MIMS 10/10/2023

ബംഗളൂറു തീവ്രവാദ ഹബ്ബ് തന്നെ: തേജസ്വി

കൊള്ളയും കൊള്ളിവെപ്പും സംബന്ധിച്ച പരാതികളുമായി പൊലീസ് സ്റ്റേഷൻ കയറേണ്ടിവരുന്നവരുടെ എണ്ണം പെരുകുകയാണ് Bangalore is the hub of terrorism: Tejaswi #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂറു: (www.kasargodvartha.com 01.10.2020) ബംഗളൂറു തീവ്രവാദ ഹബ്ബ് തന്നെയെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ. 'പരിസര ബോധമുള്ള പൊതുപ്രവർത്തകൻ എന്ന നിലയിൽ ആളുകളുടെ അനുഭവങ്ങൾ അറിയുമ്പോൾ എന്റെ ചോര തിളക്കുകയാണ്. കൊള്ളയും കൊള്ളിവെപ്പും സംബന്ധിച്ച പരാതികളുമായി പൊലീസ് സ്റ്റേഷൻ കയറേണ്ടിവരുന്നവരുടെ എണ്ണം പെരുകുകയാണ്. പൊലീസുകാർക്കും മർദ്ദനമേൽക്കുന്നു'- മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ സന്ദർശിച്ച് തന്റെ നിലപാട് വിശദീകരിച്ച ശേഷം തേജസ്വി പറഞ്ഞു.


ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയുമാണ് കോൺഗ്രസ്സിന്റെ ചങ്ങാതിമാർ. ഈ മൂന്ന് കക്ഷികളും ചേരുമ്പോൾ കോൺഗ്രസ് എം എൽ എ പോലും സുരക്ഷിതനല്ല. ബംഗളൂറുവിൽ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീട് അക്രമത്തിനിരയായ സംഭവം അതാണ് സുചിപ്പിക്കുന്നത്. ബംഗളൂറുവിൽ എൻ ഐ എ ഓഫീസ് സ്ഥാപിക്കണം എന്ന് താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടത് ബംഗളൂറുവിന്റെ തീവ്രതാ വളർച്ച മുൻനിറുത്തിയാണെന്ന് തേജസ്വി പറഞ്ഞു.



Keywords: Karnataka, News, SDPI, Popular front of india, Yuvamorcha, Leader, Politics, Police, Bangalore is the hub of terrorism: Tejaswi

Post a Comment