Join Whatsapp Group. Join now!
Aster MIMS 10/10/2023

വരുന്നത് വന്‍ ഓഫര്‍ വില്‍പന; ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുമായി ആമസോണ്‍, ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പനയുമായി ഫ്ലിപ്കാര്‍ട്ട്

വര്‍ഷത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പനയായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ Mumbai, news, National, Top-Headlines, Technology, Business

മുംബൈ: (www.kasargodvartha.com 03.10.2020) വന്‍ വില്‍പനയ്‌ക്കൊരുങ്ങി ആമസോണും ഫ്ലിപ്കാര്‍ട്ടും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുമായി വരുമ്പോള്‍, ഫ്ലിപ്കാര്‍ട്ട് അതിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനയുമായി തിരിച്ചെത്തി. വര്‍ഷത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പനയായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നു. 

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ 70 ശതമാനം വരെ കിഴിവുകളും എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകളും  അടക്കം വലിയ ഓഫറുകളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും. 

Mumbai, news, National, Top-Headlines, Technology, Business, Amazon Great Indian Sale dates announcement on October 6

ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ്, ഇലക്ട്രോണിക്‌സ് അനുബന്ധ ഉള്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ്, ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെ കിഴിവ്, മൊബൈലുകള്‍ക്ക് 40 ശതമാനം വരെ ഇളവ് എന്നിങ്ങനെ നിരവധി ഓഫറുകളാണ് വില്‍പ്പന വേളയില്‍ ഉണ്ടായിരിക്കുക. അടുത്ത് തന്നെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തീയതികള്‍ ആമസോണ്‍ ഒക്ടോബര്‍ ആറിന് പ്രഖ്യാപിക്കും. 

സാംസങ്, റിയല്‍മെ, ഷിയോമി, ഓപ്പോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളില്‍ ഡീലുകള്‍ ആസ്വദിക്കാനാകുമെന്ന് ഫ്ലിപ്കാര്‍ട്ട് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലാപ്ടോപ്പുകളില്‍ ചിലത് 60 ശതമാനം വരെ കിഴിവില്‍ ലിസ്റ്റുചെയ്യും.

Keywords: Mumbai, news, National, Top-Headlines, Technology, Business, Amazon Great Indian Sale dates announcement on October 6

Post a Comment