Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉഡുപ്പി ഖാസിയായി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ചുമതലയേറ്റു

Abdul Hameed Musliyar became the Khasi of Udupi

ഉഡുപ്പി: (www.kasargodvartha.com 10.10.2020) ഉടുപ്പി-ചിക്കമംഗളൂറു സംയുക്ത ജമാഅത്ത് ഖാസിയായി കര്‍ണ്ണാടക സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ എം അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ശനിയാഴ്ച ചുമതലയേറ്റു.

മുളൂര്‍ സെന്‍ട്രല്‍ ജുമുഅത്ത് പള്ളിയില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിന് എടപ്പാള്‍ മഹ്മൂദ് മുസ് ലിയാര്‍ കാര്‍മ്മികത്വം വഹിച്ചു. ഡോ. മുഹമ്മദ് ഫാസില്‍ റസ്വി കാവല്‍കട്ടെ ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പി അബൂബക്കര്‍ നജാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍  സഅദി മുഖ്യപ്രഭാഷണം നടത്തി. എസ് പി ഹംസ സഖാഫി ബണ്ട്വാള്‍, പി പി അഹ് മദ് സഖാഫി കാശിപട്ടണ, കെ എന്‍ എം ഷാഫി സഅദി, ഉസ്മാന്‍ സഅദി പട്ടോരി എന്നിവര്‍ പങ്കെടുത്തു.

ഖാസിയായിരുന്ന ബേക്കല്‍ ഇബ്രാഹിം മുസ് ലിയാറുടെ നിര്യാണത്തെത്തുടര്‍ന്നാണ് സ്ഥാനാരോഹണം.


Keywords: Udupi, Mangalore, news, Karnataka, Khasi, Abdul Hameed Musliyar became the Khasi of Udupi
 

Post a Comment