Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫേസ്ബുക്ക് കാമുകിയായ 18കാരിയെ കാണാൻ സുഹൃത്തുമൊത്ത് തൃശ്ശൂരിൽ നിന്നും ബൈക്കിൽ ഓടിപ്പിടിച്ച് ബേക്കൽ കോട്ടയിലെത്തി; കാമുകിയെ കണ്ട് നടുങ്ങിയ യുവാവ് കത്തി വീശി, ഒടുവിൽ കേസായി പൊല്ലാപ്പായി

Youth rides bike from Trissur to Bekal Fort to meet his lover; gets shocked by seeing her; case against youths #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ബേക്കല്‍: (www.kasargodvartha.com 20.09.2020) ഫെയ്‌സ്ബുക്ക്‌ ചാറ്റിംഗില്‍ പരിചയപ്പെട്ട 18കാരിയായ കാമുകിയെ കാണാൻ കൊതിച്ച് തൃശ്ശൂരില്‍ നിന്ന്‌ ബേക്കല്‍ കോട്ടയിലേക്ക്‌ ബൈക്കിൽ ഓടിപ്പിടിച്ചെത്തിയ കാമുകന്‍ കാമുകിയെ നേരില്‍ കണ്ടപ്പോള്‍ നടുങ്ങി.

50 കഴിഞ്ഞ മദ്ധ്യവയസ്ക്കയെ കണ്ട് കലി കയറിയ കാമുകൻ ഇവർക്ക് നേരെ കത്തി വീശി. പതിനെട്ടുകാരി ചമഞ്ഞ്‌ മാസങ്ങളോളം ഉറക്കം കെടുത്തിയത്‌ വീട്ടമ്മയാണെന്നറിഞ്ഞതോടെയാണ് കത്തി എടുത്തത്. ആദ്യ കൂടികാഴ്ച്ച തന്നെ കത്തികുത്തിലേക്കും ബഹളത്തിലേക്കും നീങ്ങിയതോടെ നാട്ടുകാർ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പോലീസ്‌ കമിതാക്കളെ കസ്റ്റഡിയിലെടുത്തതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്.

തൃശ്ശൂര്‍ സ്വദേശിയായ യുവാവും സുഹൃത്തുമാണ് ബൈക്കിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കല്‍ കോട്ടയുടെ പരിസരത്തെത്തിയത്‌. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഉപ്പള സ്വദേശിനിയായ 50 കാരി ബുർഖയിട്ടെത്തി. മുഖം ഒന്നു കാണാൻ കാമുകന്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും കാമുകി മുഖപടം നീക്കാൻ കൂട്ടാക്കിയില്ല. ഒടുവില്‍ കാമുകി തന്നെ കബളിപ്പിച്ചതാണെന്ന് ഉറപ്പായപ്പോയതോടെ ഫേസ്ബുക്ക്‌ ചാറ്റംഗിനിടെ പലപ്പോഴായി ഗുഗിള്‍ പേ വഴി അയച്ചുകൊടുത്ത അരലക്ഷത്തോളം രൂപ മടക്കി കിട്ടണമെന്നായി 24 കാരനായ കാമുകന്‍.




പണം തിരിച്ചു നൽകില്ലെന്നതായതോടെ കാമുകൻ ബൈക്കിൻ്റെ ബാഗില്‍ സൂക്ഷിച്ച കത്തി പുറത്തെടുത്ത് വീശിയതോടെ വീട്ടമ്മ ഭയന്ന് നിലവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട്‌ പരിസരവാസികള്‍ ഓടിക്കൂടി യുവാവിനേയും സുഹൃത്തിനേയും തടഞ്ഞു വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന ചര്‍ച്ചയില്‍ വാങ്ങിയ 50,000 രൂപയിൽ 25,000 രുപ വീട്ടമ്മ കാമുകന് തിരിച്ചു നൽകി.‍

കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും പകര്‍ച്ച വ്യാധി നിയന്ത്രണ നിയമമനുസരിച്ച്‌ തൃശ്ശൂരിലെ യുവാക്കൾക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.


Keywords: Kerala, News, Thrissur, Natives, Youth, Bike, Love, Woman, Bekal, Police, Case, Cheating, Youth rides bike from Trissur to Bekal Fort to meet his lover; gets shocked by seeing her; case against youths.
< !- START disable copy paste -->

Post a Comment