കാഞ്ഞങ്ങാട്: (www.kasargodvartha.com 03.09.2020) വീടിന് സമീപം കഞ്ചാവ് തോട്ടം വളർത്തിയ യുവാവിനെതിരെ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂർ കാട്ടുകുളങ്ങരയിലെ, മനുവിനെ (30) തിരെയാണ് കേസെടുത്തത്. വീടിന് സമീപം 165 സെൻ്റീമീറ്റും 120 സെൻ്റീമീറ്ററും വരുന്ന രണ്ട് കഞ്ചാവ് ചെടികൾ പിടിച്ചെടുത്ത് എൻ ഡി പി എസ് ആക്ട് 20 (എ) വകുപ്പ് പ്രകാരം കേസെടുത്തു.
പ്രതിയായ യുവാവിനെ സ്ഥലത്തില്ലാത്തതിനാൽ എക്സൈസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം 5.45 ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ പി അശോകൻ, സിവിൽ എക്സൈസ് ഓഫീസർ കെ വി പ്രജിത് കുമാർ, എക്സൈസ് ഡ്രൈവർ പി രാജീവൻ എന്നിവരും കഞ്ചാവ് ചെടി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കോവിഡ് പ്രതിസന്ധിക്കിടയിലും എക്സൈസ് വകുപ്പ് ജില്ലയിലുടനീളം മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
Keywords: Kasaragod, Kanhangad, Kerala, News, Ganja, Seized, Excise, Case, Young man grows cannabis plantation near home; An excise case has been registered and an inquiry has been started