Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണം വിട്ട സ്ക്കൂട്ടർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു;സുഹൃത്തിന് ഗുരുതരം

നിയന്ത്രണം വിട്ട സ്ക്കൂട്ടർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു Young man dies after scooter crashes into divider; friend seriously injured
മഞ്ചേശ്വരം: (www.kasargodvartha.com 07.09.2020) നിയന്ത്രണം വിട്ട സ്ക്കൂട്ടർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.മംഗളൂരു സിറ്റി മറോളിയിൽ ഞായറാഴ്ച വൈകീട്ടാണ് അപകടം. ഡിവൈഡറിലിടിച്ച് മഞ്ചേശ്വരം ഹൊസബെട്ടു ചൗക്കി അംബിക നഗറിലെ രവിചന്ദ്ര-മല്ലിക ദമ്പതികളുടെ മകന്‍ മേഘരാജ് (19) ആണ് മരിച്ചത്. സുഹൃത്ത് ദീപകിനെ (20) പരിക്കുകളോടെ മംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പിലുക്കുളയിൽ നിന്ന് മംഗ്ലൂരിലേക്ക് മടങ്ങുന്ന വഴിയിൽ മഴയില്‍ ബൈക്ക് തെന്നി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മംഗ്ലൂരു സിറ്റി ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.


Keywords: Manjeshwaram, news, Kerala, Youth, Death, kasaragod, hospital, Top-Headlines, Accident, Scooter, Young man dies after scooter crashes into divider; friend seriously injured

Post a Comment