Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതി തൂങ്ങി മരിച്ച നിലയില്‍

Woman found dead hanged #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.09.2020) യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ റംസീന(27)യെയാണ് ബുധനാഴ്ച വൈകിട്ട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്ലൂര്‍ ഉദയനഗറിലെ ശുക്കൂറിന്റെ ഭാര്യയാണ്.

വിവാഹ സമയത്ത് റംസീനയുടെ വീട്ടുകാര്‍ രണ്ട് ലക്ഷം രൂപയും 35 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. ശുകൂര്‍ ഗള്‍ഫില്‍ പോയതോടെ ഭര്‍തൃവീട്ടുകാര്‍ ഇനിയും സ്വര്‍ണ്ണം ആവശ്യപ്പെട്ട് റംസീനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പീഡനം സഹിക്കാനാകാതെ കുറച്ചുനാളായി റംസീന സ്വന്തം വീട്ടിലായിരുന്നു താമസം.

Kerala, News, Kasaragod, Kanhangad, Pullur, Woman, Hanged, Death, Husband, Family, Gold, Dowry-harassment, Top-Headlines, Woman found dead hanged.


ശുകൂര്‍ പറഞ്ഞതനുസരിച്ച് കഴിഞ്ഞ ദിവസമാണ് യുവതി പുല്ലൂരിലെ ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയത്. അന്നും തന്നെ ഉപദ്രവിച്ചതായി റംസീന വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചതായും ബന്ധുക്കള്‍ പരാതിപ്പെട്ടു.


Keywords: Kerala, News, Kasaragod, Kanhangad, Pullur, Woman, Hanged, Death, Husband, Family, Gold, Dowry-harassment, Top-Headlines, Woman found dead hanged.



< !- START disable copy paste -->

Post a Comment