Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശുപത്രിക്ക് പിറകിലെ മാലിന്യ കൂമ്പാരം; ഉത്തരവാദികൾ ആര്?

പഴയ രക്ത ബങ്കിനോടും ആശുപത്രി കെട്ടിടത്തിനോടും ചേർന്നുള്ള ഭാഗത്താണ് പ്ലാസ്റ്റിക് കവറുകളിലാക്കി ഭക്ഷ്യ മാലിന്യങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുന്നത് Waste heap behind hospital; Who is responsible? #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 02.09.2020) കാസർകോട് ജനറൽ ആശുപത്രിക്ക് പിറകിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തിന് ഉത്തരവാദികൾ ആര്?. പഴയ രക്ത ബങ്കിനോടും ആശുപത്രി കെട്ടിടത്തിനോടും ചേർന്നുള്ള ഭാഗത്താണ് പ്ലാസ്റ്റിക് കവറുകളിലാക്കി ഭക്ഷ്യ മാലിന്യങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുന്നത്.


പകർച്ചവ്യാധികൾ പകരുന്ന ഈ സാഹചര്യത്തിൽ അധികൃതരുടെ അനാസ്ഥ മൂലമാണ് ഇത്തരത്തിൽ മാലിന്യ കൂമ്പാരം ഉടലെടുത്തതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ മാലിന്യ കൂമ്പാരം കൊണ്ട് മറ്റ് നിരവധി പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. നായയും പൂച്ചയും കാക്കകളും മാലിന്യകേന്ദ്രം താവളമാക്കുകയാണ്. മാലിന്യം കടിച്ചു കൊണ്ടു പോയും കൊത്തിവലിച്ചും പലയിടത്തും കൊണ്ടിടുന്നു. രോഗികളുടെ ജീവൻ വെച്ചുള്ള കളിയാണിതെന്നാണ് പരാതി.


മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


Keywords: Kasaragod, Kerala, News, waste, Hospital, General-hospital, Waste heap behind hospital; Who is responsible?

Post a Comment