അബൂദബി: (www.kasargodvartha.com 27.09.2020) യുഎഇയില്‍ ഞായറാഴ്ച 851 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 91,469 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം ഞായറാഴ്ച പുതിയ കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടി. രാജ്യത്ത് 868 പേരാണ് പുതുതായി രോഗമുക്തരായത്. 80,544 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്ത് 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 412 ആയി. നിലവില്‍ 10,513 പേരാണ് ചികിത്സയിലുള്ളത്. 106,000 പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Keywords: Abudhabi, news, Gulf, World, Top-Headlines, COVID-19, Trending, health, Treatment, UAE reports 851 Covid-19 cases, 868 recoveries