Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; 9 പേർക്ക് പരിക്ക്

Two-month-old baby dies in car crash on national highway; 9 people were injured #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 07.09.2020) ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. കുമ്പള ആരിക്കാടി ദേശീയപാതയിൽ ഞായറാഴ്ച രാത്രിയാണ് അപകടം. പച്ചമ്പള കല്‍പാറയിലെ മൂസ- ഹഫ്സ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

wo-month-old baby dies in car crash on national highway; 9 people were injured.

ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് കാർ റോഡരികിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആറുപേരെ മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Keywords: Kerala, News, Kasaragod, Kumbala, Car, Accident, Death, Baby, Injured, Hospital, Treatment, Top-Headlines, Two-month-old baby dies in car crash on national highway; 9 people were injured.

< !- START disable copy paste -->

Post a Comment