Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപ്പളയില്‍ വീണ്ടും ഗുണ്ടകൾ ഉയർത്തെഴുന്നേറ്റു; വീടിന് നേരെ വെടിയുതിര്‍ത്തതായി നാട്ടുകാർ, വെടിവെപ്പ് വീട്ടുടമ നിഷേധിക്കുന്നു; സംഭവത്തിൽ സർവ്വത്ര ദുരൂഹത, ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെത്തിയ കാർ കസ്റ്റഡിയിൽ

The goons rose again in Uppala; shooting at home; Ubiquitous mystery in the incident, the car found in an abandoned manner in custody #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com 03.09.2020) അധോലോക സംഘങ്ങൾ അടക്കിവാഴുന്ന ഉപ്പളയില്‍ വീണ്ടും ഗുണ്ടകൾ ഉയർത്തെഴുന്നേറ്റു. ഉപ്പളയിലെ ഒരു വീടിന് നേരെ ബുധനാഴ്ച രാത്രി വെടിയുതിര്‍ത്തതായി നാട്ടുകാർ വെളിപ്പെടുത്തി. എന്നാൽ വീട്ടുടമ വെടിവെപ്പ് നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നതോടെ സംഭവത്തിൽ സർവ്വത്ര ദുരൂഹത ഉയർന്നിരിക്കുകയാണ്.
Kerala, News, Kasaragod, Uppala, House, Complaint, Natives, Car, Police, Custody, Investigation, The goons rose again in Uppala; shooting at home; Ubiquitous mystery in the incident, the car found in an abandoned manner in custody.


സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു ചുവന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പ് നടന്നതിനെ കുറിച്ച് വ്യക്തമായ ഒരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് മഞ്ചേശ്വരം പോലീസിൻ്റെ വിശദീകരണം.

ബുധനാഴ്ച രാത്രി 10 മണിയോടെ ഉപ്പള കൈക്കമ്പയിലെ ഒരു യുവാവിന്റെ വീടിന് നേരെയാണ് കാറിലെത്തിയ സംഘം രണ്ട് തവണ വെടിയുതിര്‍ത്തത്. വെടിവെപ്പിൻ്റെ ശബ്ദം കേട്ട് പരിസരവാസികൾ ഓടികൂടിയതോടെ അക്രമികൾ കാര്‍ എടുക്കാൻ കഴിയാതെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ സൂചിപ്പിക്കുന്നത്. നാട്ടുകാർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

കാർ രേഖകള്‍ പരിശോധിച്ചതിൽ കാഞ്ഞങ്ങാട് രജിസ്റ്റർ ചെയ്ത കാറാണിതെന്നാണ് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വെടിവെപ്പുണ്ടായത് കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്തായതിനാൽ റോഡ് അടച്ചിട്ടിരുന്നു. ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുന്നില്ല. വെടിവെപ്പുണ്ടായ വീടിന് കുറച്ച് അകലെയാണ് കാര്‍ നിർത്തിയിട്ടിരുന്നത്. കാര്‍ ഇവിടെ നിര്‍ത്തി നടന്നെത്തിയാണ് സംഘം വെടിയുതിര്‍ത്തതെന്ന സംശയം.

കാര്‍ ബന്തിയോട്ടെ സര്‍വ്വീസ് സെന്ററില്‍ വെച്ചതാണെന്നും ജീവനക്കാരുടെ വീട്ടിലേക്കുള്ള വഴി അടച്ചതിനാല്‍ റോഡരികില്‍ നിര്‍ത്തിയതാണെന്നും ബോധിപ്പിച്ച് രണ്ട് പേര്‍ എത്തിയിരുന്നതായും വിവരം പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തില്‍ സർവ്വത്ര ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് മഞ്ചേശ്വരം പോലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. ഇതുവരെ നടന്ന അന്വേഷണത്തിൽ വെടിവെപ്പ് നടന്നു എന്നതിന് തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

Keywords: Kerala, News, Kasaragod, Uppala, House, Complaint, Natives, Car, Police, Custody, Investigation, The goons rose again in Uppala; shooting at home; Ubiquitous mystery in the incident, the car found in an abandoned manner in custody.

Post a Comment