പട്ല: (www.kasargodvartha.com 21.09.2020) വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിൻ്റെ മൃതുദേഹം കണ്ടെത്തി. മധൂർ ചേനക്കോട്ടെ ചന്ദ്രശേഖരൻ (37) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതൽ ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. ഇതോടെ പട്ല യിലെ യുവാക്കൾ തിരച്ചിലിന് മുന്നോട്ട് വരുകയും രാത്രി 11 മണിക്ക് മൃതുദേഹം കണ്ടെത്തുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇയാൾ വെള്ളക്കെട്ടിൽ വീണതായാണ് സംശയിക്കുന്നത്. ഗ്യാസ് കമ്പനി ജീവനക്കാരനാണ് മരിച്ചയാൾ.
കൃഷ്ണ മണിയാണി - രാജിവി ചേനക്കോട് മധൂർ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: യശോദ, മീനാക്ഷി, ദേവി, നളിനി, രമണി.
കൃഷ്ണ മണിയാണി - രാജിവി ചേനക്കോട് മധൂർ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: യശോദ, മീനാക്ഷി, ദേവി, നളിനി, രമണി.
Keywords: Kerala, News, Patla, Youth, Dead body, River, Fire force, Natives, Top-Headlines, Kasargod, The body of a young man who fell in Madhuvahinipuzha was found.