Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒടുവിൽ കാസര്‍കോട്ട് പട്ടി പിടുത്തം ആരംഭിച്ചു

നഗരത്തില്‍ പട്ടി പിടുത്തം ആരംഭിച്ചു Stray dogs catching started at Kasaragod
കാസര്‍കോട്: (www.kasargodvartha.com 02.09.2020) നഗരത്തില്‍ പട്ടി പിടുത്തം ആരംഭിച്ചു. കഴിഞ്ഞ ദിവസം പേപ്പട്ടിയുടെ ആക്രമണത്തിൽ 50 പേർ ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് പട്ടിപിടുത്തം ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്‌റാഹിം, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ നൈമുന്നിസ എന്നിവരുടെ മേൽനോട്ടത്തിലാണ് പട്ടി പിടുത്തം.


കറന്തക്കാട്, അശ്വിനി നഗര്‍, നുള്ളിപ്പാടി, പുതിയ ബസ് സ്റ്റാന്‍ഡ്, എന്നിവിടിങ്ങളില്‍ നിന്ന് ഒമ്പത് നായ്ക്കളെ പിടികൂടി. പിടികൂടിയ പട്ടികളെ തായലങ്ങാടി മൃഗസംരക്ഷണ കേന്ദ്രത്തിൽ കൊണ്ട് പോയി പേവിഷബാധ ടെസ്റ്റ് നടത്തി വന്ധ്യംകരണവും പേവിഷബാധയ്ക്കുള്ള കുത്തിവെപ്പും നടത്തി വിടും. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് പട്ടിപിടുത്തം ആരംഭിക്കുമെന്നാണ് സൂചന.

Keywords: News, Kerala,kasaragod, Dog Bite, Stray dogs, Stray dogs catching started at Kasaragod

Post a Comment