city-gold-ad-for-blogger

കാസർകോട്ട് നിന്നും കാണാതായ സ്കൂട്ടർ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കൊണ്ടുപോയത് മാനസീക വിഷമത അനുഭവിക്കുന്ന യുവാവെന്ന് സൂചന

കാസർകോട്:  (www.kasargodvartha.com 27.09.2020) കാസർകോട്ട് നിന്നും കാണാതായ സ്കൂട്ടർ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് നേതാവും വിദ്യാനഗർ പടുവടുക്കത്ത് താമസക്കാരനുമായ ഉസ്മാൻ കടവത്തിൻ്റെ കെ എൽ 14 എം 2364 നമ്പർ സ്ക്കൂട്ടറാണ് ആറങ്ങാടി ജുമാ മസ്ജിദ് പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

10 ദിവസമായി പള്ളി പരിസരത്ത് സ്ക്കൂട്ടർ ആരും കൊണ്ടുപോകാതെ നിർത്തിയിട്ടത് കണ്ട് പളളിക്കമ്മിറ്റയുമായി ബന്ധപ്പെട്ടവർ സോഷ്യൽ മീഡിയയിലൂടെ വിവരം അറിയിച്ചതോടെയാണ് ഉടമസ്ഥനായ ഉസ്മാൻ കടവത്ത് കാഞ്ഞങ്ങാട്ടെത്തി സ്കൂട്ടർ ഏറ്റുവാങ്ങിയത്.

താക്കോൽ മാത്രം എടുത്ത് ബൈക്ക് ഉപേക്ഷിച്ച് പോയതാണെന്ന് ഉസ്മാൻ കടവത്ത് കാസർകോട് വാർത്തയോട് പറഞ്ഞു. സ്കൂട്ടറിനകത്ത് ഉണ്ടായിരുന്ന സാധനങ്ങളെല്ലാം അതേപടിയുണ്ടായിരുന്നു. വിവരം കാസർകോട് ടൗൺ പോലീസിനെ അറിയിച്ചിട്ടുണ്ട്.

കാസർകോട്ട് നിന്നും കാണാതായ സ്കൂട്ടർ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കൊണ്ടുപോയത് മാനസീക വിഷമത അനുഭവിക്കുന്ന യുവാവെന്ന് സൂചന

അതേ സമയം സ്ക്കൂട്ടർ കൊണ്ടുപോയത് മോഷ്ടാവല്ലെന്നും മാനസീക പ്രയാസം അനുഭവിക്കുന്ന യുവാവാണെന്നും സൂചനയുണ്ട്. താക്കോൽ സ്‌കൂട്ടറിൽ തന്നെ വെച്ചു പോകുന്നത് കണ്ടാൽ സ്ക്കൂട്ടർ ഓടിച്ചു കൊണ്ടുപോയി എവിടെയെങ്കിലും ഉപേക്ഷിക്കുക എന്നതാണ് യുവാവിൻ്റെ രീതി. സ്കൂട്ടറിനകത്ത് സൂക്ഷിച്ച വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നും യുവാവ് തൊടാറില്ല. താക്കോൽ മാത്രം കൊണ്ടു പോകും. കഴിഞ്ഞ ദിവസങ്ങളിൽ മോഷണം പോയ ഇരുചക്രവാഹനങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് കാഞ്ഞങ്ങാട് സ്കൂട്ടർ കണ്ടെത്തിയത്. 

Also read:  
https://www.kasargodvartha.com/2020/09/scooter-stolen-in-kasargod-city-center.html

https://www.kasargodvartha.com/2020/09/navas-infamous-vehicle-thief-behind.html

https://www.kasargodvartha.com/2020/09/two-wheelers-go-missing-frequently.html


Keywords: Kasaragod, Kerala, News, Missing, Scooter, District, Thief, Kanhangad, Man,  Missing scooter from Kasargod found abandoned in Kanhangad; Indications are that he was taken by a mentally disturbed young man

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia