Join Whatsapp Group. Join now!
Aster MIMS 10/10/2023

മലഞ്ചരക്ക് കടയിലെ കൊള്ളയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് സന്തോഷ് എന്ന് സംശയം; പോലീസ് പ്രതിയുടെ ചിത്രവും അറിയിപ്പും പുറത്ത് വിട്ടു

Santosh is suspected to be the thief behind the robbery at the grocery store #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെളളരിക്കുണ്ട്: (www.kasargodvartha.com 09.09.2020) വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ബളാൽ ടൗണിൽ നടന്ന മലഞ്ചരക്ക് കൊള്ളയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് സന്തോഷ് ആണെന്ന് സൂചന ലഭിച്ചതോടെ പ്രതിയുടെ ചിത്രം സഹിതമുള്ള അറിയിപ്പ് പോലീസ് പുറത്ത് വിട്ടു.
Vellarikundu, News, Kerala, Robbery, Shop, Kasaragod, Top-Headlines, Police,  Santosh is suspected to be the thief behind the robbery at the grocery store


ചൊവ്വാഴ്ച പുലർച്ചെയാണ് സുള്ള്യ ഈശ്വരമംഗലം സ്വദേശിയായ അബ്ദുർ റഹ്‌മാൻ നടത്തുന്ന ബളാൽ മുസ്ലീം പള്ളിക്ക് സമീപത്തെ സൂപ്പർ ട്രേഡേഴ്സ് എന്ന മലഞ്ചരക്ക് കട കൊള്ളയടിക്കപ്പെട്ടത്. ഒരു ക്വിൻ്റൽ കുരുമുളകും, നാല് ചാക്ക് അടക്കയും, 13,000 രൂപയുമാണ് കൊള്ളയടിക്കപ്പെട്ടത്.

സന്തോഷ് ഇക്കഴിഞ്ഞ ആഗസ്ത് 27ന് കരുവഞ്ചാൽ വായാട്ടുപറമ്പ് കവലയിലെ പുത്തൻപുരയിൽ ട്രേഡേർസിൽ നിന്ന് 2.5 ലക്ഷം രൂപയുടെ കുരുമുളക് കവർന്ന കേസിലും പ്രതിയാണ്. കൂടാതെ കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 100 ൽ പരം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി സൂചനയുണ്ട്.

പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 94957963448, 8547716508, 9656581995 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Keywords: Vellarikundu, News, Kerala, Robbery, Shop, Kasaragod, Top-Headlines, Police,  Santosh is suspected to be the thief behind the robbery at the grocery store

Post a Comment