Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയ നിരവധി പേര്‍ അറസ്റ്റില്‍

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയ നിരവധി പേര്‍ News, Gulf, World, Top-Headlines, COVID-19, Trending, arrest, Police, Muscat, Oman

മസ്‌കത്ത്: (www.kvartha.com 26.09.2020) ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയ നിരവധി പേര്‍ അറസ്റ്റില്‍. ദാഖിലിയ  ഗവര്‍ണറേറ്റില്‍ ഒരുമിച്ചുകൂടിയ നിരവധി പേരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ ഫാമില്‍ നിന്ന് അല്‍ ദഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങള്‍  ലംഘിച്ചുവെന്ന്  റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തിയതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

News, Gulf, World, Top-Headlines, COVID-19, Trending, arrest, Police, Muscat, Oman, Royal Oman police arrested a group for breaking COVID rules

Keywords: News, Gulf, World, Top-Headlines, COVID-19, Trending, arrest, Police, Muscat, Oman, Royal Oman police arrested a group for breaking COVID rules

Post a Comment