Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ണ്ണാടകയില്‍ നിന്നുള്ള കേന്ദ്ര റയില്‍വെ സഹമന്ത്രി സുരേഷ് അന്‍ഗഡി കോവിഡ് ബാധിച്ച് മരിച്ചു

65കാരനായ ഇദ്ദേഹം എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു Railway Minister Suresh Angadi died due to covid #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂറു: (www.kasargodvartha.com 23.09.2020) ബെലഗാവി മണ്ഡലം എം പിയും കേന്ദ്ര റയില്‍വെ സഹമന്ത്രിയുമായ സുരേഷ് അന്‍ഗഡി കോവിഡ് ബാധയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ അന്തരിച്ചു. 65കാരനായ ഇദ്ദേഹം എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2004 മുതല്‍ തുടര്‍ച്ചയായി ബെലഗാവി മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുകയായിരുന്നു. ബെലഗാവി ജില്ലയിലെ ബെല്‍ഗാം താലൂക്കില്‍ കെ കെ കോപ്പ ഗ്രാമത്തില്‍ ചനബാസപ്പ അന്‍ഗഡിയുടേയും സോമവ്വയുടേയും മകനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.




Keywords: Karnataka, Mangalore, News, COVID-19, Death, Railway, Minister, Railway Minister  Suresh Angadi died due to covid

Post a Comment