Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിച്ചു ചികത്സയിലായിരുന്ന വൈദികൻ മരിച്ചു

Priest who was being treated for COVID died #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 11.09.2020) കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വൈദികൻ മരിച്ചു. ബളാൽ പഞ്ചായത് പരിധിയിലെ ഫാദർ കുര്യാക്കോസ് മുണ്ടപ്ലാക്കൽ എന്ന ഷാജി അച്ഛനാണ് (54) മരിച്ചത്. കോവിഡ് ബാധയെത്തുടർന്ന് മംഗലാപുരം ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് മരണം.

മൈക്കയത്തെ മുണ്ടപ്ലാക്കൽ മാത്യുവിന്റെയും പെണ്ണമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ബാബു, ബിജു, ജീജ, ബിന്ദു, സിന്ധു.

Priest who was being treated for COVID died

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വൈകുന്നേരം അഞ്ചു മണിക്ക് മൃത സംസ്ക്കാര കർമ്മങ്ങൾ നടത്തും. 

എല്ലാവരും അവരവരുടെ സ്ഥലങ്ങളിൽ നിന്ന് കൊണ്ട് അച്ചനു വേണ്ടി പ്രാർത്ഥിക്കണമെന്നും അച്ചൻ സേവനം ചെയ്തിരുന്ന ഇടവകകളിലും സ്ഥാപനങ്ങളിലും അച്ചൻ്റെ ഒരു ഫോട്ടോ പ്രതിഷ്ഠിച്ച് വെള്ളിയാഴ്ച ആദരാജ്ഞലികൾ അർപ്പിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കണമെന്നും ഫാ. തോമസ് തെങ്ങുംപള്ളിൽ അറിയിച്ചു.

Keywords: Kerala, News, Kasaragod, COVID-19, Death, Corona, Balal, Panchayath, Father, Top-Headlines, Church, Virus, Priest who was being treated for COVID died.
< !- START disable copy paste -->

Post a Comment