Join Whatsapp Group. Join now!
Aster MIMS 10/10/2023

മാറ്റിവെച്ച ബിരുദ പരീക്ഷകൾ മാസ്കിൻ മറയത്ത് തുടങ്ങി

കേരളക്കാർ ഉൾപ്പെടെ 48000 വിദ്യാർത്ഥികളാണ് 205 സെന്ററുകളിലായി പരീക്ഷയെഴുതുന്നത് Postponed graduation exams began
മംഗളൂറു: (www.kasargodvartha.com 16.09.2020) കോവിഡ് ലോക്ക്ഡൗൺ കാരണം മാറ്റിവെച്ച മംഗളൂറു സർവ്വകലാശാല ബിരുദ, ബിരുദാനന്തര പരീക്ഷകൾ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. ബിരുദ പരീക്ഷകൾ അടുത്ത മാസം 25 വരേയും പി ജി പരീക്ഷ ഈ മാസം 25വരേയും തുടരും.

കേരളക്കാർ ഉൾപ്പെടെ 48000 വിദ്യാർത്ഥികളാണ് 205 സെന്ററുകളിലായി പരീക്ഷയെഴുതുന്നത്. മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗം, അകലം പാലിക്കൽ തുടങ്ങി കോവിഡ് മാനദണ്ഡങ്ങൾ പരീക്ഷ ഹാളുകൾക്കും പുറത്തും പാലിക്കുന്നു.



തെർമൽ സ്കാനിംഗ് നടത്തിയാണ് വിദ്യാർത്ഥികളേയും അധ്യാപകരേയും ഓരോ കേന്ദ്രങ്ങളിലും കടത്തിവിട്ടത്. കോവിഡ് പോസിറ്റീവ്, ഗതാഗത പ്രശ്നം തുടങ്ങിയ കാരണങ്ങളാൽ ഹാജരാവാൻ കഴിയാത്തവർക്ക് പ്രത്യേക പരീക്ഷ നടത്തുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.


Keywords: Mangalore, Karnataka, News, COVID-19, Mask, Examination, University,  Postponed graduation exams began 

Post a Comment