Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസ് സ്റ്റേഷൻ മാർച്ച്; നേതൃത്വം നൽകിയ 12 യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

Police Station March; A case has been registered against 12 Youth Congress leaders who provided leadership #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (www.kasargodvartha.com 11.09.2020) യൂത്ത് കോൺഗ്രസ് നടത്തിയ ക്രൈം ബ്രാഞ്ച് ഓഫീസ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കാസർകോട് ടൗൺ പോലീസ് സ്റ്റേഷൻ മാർച്ചിന് നേതൃത്വം നൽകിയ 12 യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന് പിന്നാലെ സർക്കാർ അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ചും ആവശ്യപ്പെട്ടിട്ടും പെരിയ ഇരട്ടക്കൊലക്കേസിൻ്റെ കേസ് ഡയറി കൈമാറാത്തതിനെതിരെയാണ് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നത്.

Kerala, News, Kasaragod, Youth-congress, Leader, March, Police, Police-station, Case, Police Station March; A case has been registered against 12 Youth Congress leaders who provided leadership.


കോവിഡ് മാനദണ്ഡം ലംഘിച്ച് അകലം പാലിക്കാതെ മാർച്ച് നടത്തിയതിനും റോഡ് തടസ്സപ്പെടുത്തിയതിനുമെതിരെയാണ് കേസെടുത്തത്. ഓംകൃഷ്ണ, സ്വാദിഖ് കമ്മാടം, സി വി ജെയിംസ്, കെ ഖാലിദ്, കെ ടി സുഭാഷ് നാരായൺ, മനാഫ് നുള്ളിപ്പാടി, മുനീർ ബാങ്കോട്, മാത്യു ബദിയടുക്ക, മുഹമ്മദ് വട്ടേക്കാട്, ഉസ്മാൻ അണങ്കൂർ, വിനോദ് കുമാർ കെ കെ പുറം, ദീപക് യാദവ് തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.

പോലീസ് സ്റ്റേഷൻ മാർച്ചിൽ ഉന്തും തല്ലും നടന്നിരുന്നു.

Keywords: Kerala, News, Kasaragod, Youth-congress, Leader, March, Police, Police-station, Case, Police Station March; A case has been registered against 12 Youth Congress leaders who provided leadership.

< !- START disable copy paste -->

Post a Comment