Join Whatsapp Group. Join now!
Aster MIMS 10/10/2023

മഹിളാമോർച്ച പ്രവർത്തകരുടെ പൊലീസ് ബാരിക്കേഡ് നൃത്തം; ചിത്രങ്ങൾ വൈറലായി

കെ ടി ജലീൽ മന്ത്രി പദവിയും എം സി ഖമറുദ്ദീൻ എം എൽ എ സ്ഥാനവും രാജിവെക്കണം Police barricade dance by Mahila Morcha activists; Images went viral #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 19.09.2020) കെ ടി ജലീൽ മന്ത്രി പദവിയും എം സി ഖമറുദ്ദീൻ എം എൽ എ സ്ഥാനവും രാജിവെക്കണം എന്നാവശ്യപ്പെട്ട് ശനിയാഴ്ച മഹിള മോർച്ച പ്രവർത്തകർ നടത്തിയ കാസർകോട് കളക്ടറേറ്റ് മാർച്ചിലെ ചിത്രങ്ങൾ വൈറലായി. കളക്ടറേറ്റ് കവാടത്തിന് മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളിൽ വനിതാ സമരക്കാർ കയറുന്നതും പാർട്ടി കൊടിയേന്തി നൃത്തം ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് വൈറലായത്.



വനിതാ നേതാക്കൾ ഉൾപ്പടെയുള്ള സമരക്കാർ ബാരിക്കേഡ് തകർക്കുകയും മുകളിൽ കയറി നൃത്തം ചെയ്യുകായും ബി ജെ പി പതാക വീശുകായും ചെയ്തു. പോലീസ് ആകട്ടെ ജലപീരങ്കിക്ക് 'വിശ്രമം' നൽകി എല്ലാം കണ്ടും നോക്കിയും നിന്ന് 'ആസ്വദിക്കുക'യായിരുന്നു. നിരവധി പേരാണ് മഹിളാ മോർച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.

ബി ജെ പി ദേശീയ സമിതി അംഗം പ്രമീള സി നായിക് ഉദ്ഘാടനം ചെയ്തു. 





Keywords: Kasaragod, News, Kerala, BJP, Police, Top-Headlines, Collectorate, March, M.C.Khamarudheen,  inauguration, Police barricade dance by Mahila Morcha activists; Images went viral

Post a Comment