Join Whatsapp Group. Join now!
Aster MIMS 10/10/2023

പത്തു ലക്ഷം രൂപയുടെ ആതുരസേവനവുമായി ദുബൈ കാസർകോട് ജില്ലാ കെഎംസിസി, 'ഹിമായ' കാരുണ്യപദ്ധതിയിൽ 100 പേർക്ക് ധന സഹായം, ഉദ്ഘാടനം പി കെ കുഞ്ഞാലികുട്ടി എം പി നിർവഹിക്കും

പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം പി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു PK Kunjalikkutty mp to inaugurate RS 10 lakh charity project for dubai kmcc #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 08.09.2020) ജില്ലയില്‍ ആതുരസേവനത്തിന് ദുബൈ കെ എം സി സി സി കാസർകോട് ജില്ലാ കമ്മിറ്റി 'ഹിമായ' കീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നു.  പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം പി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെപ്റ്റംബർ 9 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കാസർകോട് സിറ്റി ടവർ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൂം ആപിലൂടെയാണ് കുഞ്ഞാലികുട്ടി എം പി ഹിമായ പദ്ധതി സമർപ്പിക്കുന്നത്. പത്തുലക്ഷം രൂപയാണ് ഹിമായ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ നൽകുന്നത്.

പദ്ധതിയുടെ ആദ്യ ഗഡുവായി 100 പേർക്കാണ് സഹായം നൽകുന്നത്. പതിനായിരം രൂപവീതമാണ് ചികിത്സാചിലവിനായ് കമ്മിറ്റി നല്‍കുന്നത്.
മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്ത് മുനിസിപ്പൽ മണ്ഡലം കമ്മിറ്റികൾ ശുപാർശ ചെയ്ത  
ഹൃദയരോഗം, വൃക്ക രോഗം, ക്യാൻസർ എന്നീ രോഗങ്ങൾ കൊണ്ട്  പ്രയാസപ്പെടുന്നവർക്കാണ് ഹിമായ പദ്ധതിയുടെ ഗുണം ലഭിക്കുക. 


സാംക്രമിക രോഗങ്ങളില്‍ ലോകം വിറച്ചു നില്‍ക്കുമ്പോൾ ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യപ്രാധാന്യം നല്‍കുക എന്ന കാരുണ്യം മുഖം എറ്റെടുത്ത് കൊണ്ടാണ്  കെ എം സി സി കാസർകോട് ജില്ലാകമ്മിറ്റി ഇത്തരം ഒരു പദ്ധതി ആവിഷ്ക്കരിച്ചത്. ആറങ്ങാടി, സലാം കന്യാപാടി, ടി ആര്‍ ഹനീഫ്,  അഫ്സല്‍ മെട്ടമ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമിറ്റി പ്രവർത്തിക്കുന്നത്. ആതുര സേവനത്തിന് വേണ്ടി മറ്റനവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പില്‍ വരുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെകണ്ടെത്തി നാട്ടിലും പ്രവാസലോകത്തും വേണ്ടുന്ന സഹായങ്ങള്‍ നല്‍കിയും സഹാറ-2020 പദ്ധതിയിലൂടെയും കുറേയേറെ പേര്‍ക്ക് സഹായം നൽകിയിട്ടുള്ളതായും ഭാരവാഹികൾ പറഞ്ഞു.

ആറ് മാസത്തോളമായി കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന മലയാള മണ്ണിൽ ത്യാഗോജ്വലമായ സേവനം കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച  ജില്ലയിലെ യുവ നേതാവും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റുമായ   അഷ്‌റഫ് എടനീരിനെയും, മുസ്ലിം യൂത്ത് ലീഗ്  സംസ്ഥാന വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ കെ കെ  ബദ്‌റുദ്ദിനെയും
ചടങ്ങിൽ ആദരിക്കും.


കോവിഡ് ആരംഭ ഘട്ടത്തിൽ ദുബൈ ദേര നാഇഫ് ഭാഗങ്ങൾ ഭീതിയാലാണ്ട് പകച്ചുപോയ ഘട്ടത്തിൽ സ്വന്തം ജീവൻ പോലും വകവെക്കാതെ സേവന രംഗത്ത് ഇറങ്ങിയവരാണ് ദുബൈ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വളണ്ടിയർമാർ. ദുബൈ ഗവൺമെൻ്റിൻ്റെ അംഗീകാരത്തോടും പിന്തുണയോടും കൂടി135 ഓളം വരുന്ന സന്നദ്ധ പ്രവർത്തകരുടെ പ്രയത്നഫലമായി ലോക്ക് ഡൗൺ, കൊറോണ ടെസ്റ്റ്, പോസ്റ്റീവ് രോഗികളെ ഐസ ലേഷൻ വാർഡുകളിലേക്ക് മാറ്റുന്നതടുക്കുള്ള അത്യാഹിത വിഭാഗം, ഭക്ഷണ വിതരണം, ചാർട്ടേഡ് വിമാനം അടക്കമുള്ള എല്ലാ കാര്യങ്ങളിലും ഇടപെട്ട് ഗവൺമെൻ്റിൻ്റെയും മറ്റ് മാധ്യമങ്ങളുടെയും പ്രശംസയും അംഗീകാരവും നേടിയത് ഒരു നേട്ടമായി  കമ്മിറ്റി വിലയിരുത്തുകയാണ്. 

ദുബൈ കെ എം സി സി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ട്രഷറർ ടീ ആർ ഹനീഫ് മേൽപറമ്പ, വൈസ് പ്രസിഡണ്ടുമാരായ റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, സെക്രട്ടറി അഷ്‌റഫ് പാവൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു


Keywords: Kasaragod, Kerala, News, KMCC, MP, Charity-fund, Dubai, PK Kunjalikkutty mp to inaugurate RS 10 lakh charity project for dubai kmcc

Post a Comment