Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊലക്കേസ്: സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല; സി ബി ഐക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും നോട്ടീസ്; സർക്കാരിന് തിരിച്ചടി

Periya double murder case: no stay for the CBI investigation; Notice to CBI and relatives of those killed; A setback for the government #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ന്യൂഡൽഹി: (www.kasargodvartha.com 25.09.2020) പെരിയ ഇരട്ടക്കൊലപാതക കേസിൽ സി ബി ഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. അതേസമയം സി ബി ഐക്കും തടസ്സ ഹർജി നൽകിയ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും സുപ്രീം കോടതി വിശദീകരണം അറിയിക്കാൻ നോട്ടീസ് അയച്ചു. 

സർക്കാരിൻ്റെ അപ്പീലിനൊപ്പം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ സമർപ്പിച്ച തടസ്സഹർജിയും ഇതോടൊപ്പം ജസ്റ്റിസ് എൽ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിൽ എത്തിയിരുന്നു.

കേസ് ഉടൻ പരിഗണിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി സ്റ്റേ ചെയ്യണമെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമാണെന്നും സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.

എന്നാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്തതിനാൽ കേസ് ഡയറി ക്രൈംബ്രാഞ്ച് ഉടൻ സി ബി ഐക്ക് കൈമാറേണ്ടി വരും ഇല്ലെങ്കിൽ അത് കോടതി അലക്ഷ്യമായി പരിഗണിക്കപ്പെട്ടേക്കാം. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നതിനാൽ സർക്കാരിന് വേറെ വഴിയില്ലാതാകും.

Kerala, News, Murder, Court order, Family, Politics, Death, Periya, CBI, Top-Headlines, Periya double murder case: no stay for the CBI investigation; Notice to CBI and relatives of those killed; A setback for the government.

അതേ സമയം ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്യാതിരുന്നത് നീതിയുടെ വിജയമാണെന്നും സത്യം ജയിക്കുമെന്നും പെരിയ കല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Keywords: Kerala, News, Murder, Court order, Family, Politics, Death, Periya, CBI, Top-Headlines, Periya double murder case: no stay for the CBI investigation; Notice to CBI and relatives of those killed; A setback for the government.







< !- START disable copy paste -->

Post a Comment