Join Whatsapp Group. Join now!
Aster MIMS 10/10/2023

പാസ്പോർട്ട് പുതുക്കി എടുത്തവർക്ക് യാത്രാനുമതി ഭീഷണി; എയർ ഇന്ത്യയുടെ നടപടിയിൽ വലഞ്ഞ് യാത്രക്കാർ

Passport renewal threats to passport holders; Passengers worried about Air India's action #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
നാസർ കൊട്ടിലങ്ങാട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.09.2020) പുതുക്കിയ പാസ്പോർട്ടുമായി യു എയിലേക്ക് യാത്ര ചെയ്യാൻ എത്തിയവർക്ക് കേരളത്തിലെ എയർപോർട്ടുകളിൽ യാത്ര വിലക്ക്. കണ്ണൂർ, കോഴിക്കോട് കൊച്ചി എയർപോർട്ടുകളിൽ പുതുക്കിയ പാസ്പോർട്ടുമായി എത്തുന്നവർക്ക് യാത്രാനുമതി നൽകിയിരുന്നില്ല. എയർപോർട്ടിൽ നിന്നും അറിയിക്കുന്നത് എമിഗ്രേഷൻ ഡിപ്പാർട്ട്മെൻറ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്യണം എന്നായിരുന്നു.

 Passport renewal threats to passport holders; Passengers worried about Air India's action

യു എ ഇ എമിഗ്രേഷൻ വിഭാഗവുമയി ബന്ധപ്പെട്ടപ്പോൾ അവിടെ നിന്ന് കിട്ടിയ മറുപടി യു എ ഇയിൽ എത്തിയശേഷം 130 ദിർഹം അടച്ചതിന് ശേഷം പാസ്പോർട്ട് മാറ്റി കൊടുക്കാൻ സാധിക്കും എന്നാണ്. പുതുക്കിയ പാസ്പോർട്ടുമായി എത്തുന്നവരുടെ വിവരങ്ങൾ യു എ ഇ യുടെ സിസ്റ്റത്തിൽ കാണുന്നില്ലെന്ന് പറഞ്ഞാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ വിഭാഗം യാത്രാ അനുമതി നിഷേധിക്കുന്നത്.

അതേ സമയം എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്തവർക്ക് അങ്ങനെ ഒരു നിബന്ധനയും ഇല്ല എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഇത് എയർ ഇന്ത്യയുടെ മാത്രം നിയമമാണോ എന്ന ആശങ്കയിലാണ് യാത്രക്കാർ.

Keywords: Kerala, News, Kanhangad, Airport, Passport, Air-India, UAE, Top-Headlines, Passengers, Threat,  Passport renewal threats to passport holders; Passengers worried about Air India's action.

< !- START disable copy paste -->

Post a Comment