Join Whatsapp Group. Join now!
Aster MIMS 10/10/2023

ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തില്‍ ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു: ഡോക്ടര്‍ക്ക് സ്ഥലമാറ്റം

Kannur, news, Kerala, ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മണ്ഡലTreatment, Health-minister, Minister, Top-Headlines, Baby, Death, Doctor, hospital, COVID-19

കണ്ണൂര്‍: (www.kvartha.com 10.09.2020) ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തില്‍ ചികിത്സ കിട്ടാതെ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടറെയും നഴ്‌സിനെയും അന്വേഷണ വിധേയമായി സ്ഥലം മാറ്റി. കുട്ടിയുടെ അമ്മയുടെ ബന്ധുക്കളുടെയും പരാതിയില്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. നവ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസറോട് നടപടിയെടുക്കാനാവശ്യപ്പെടുകയായിരുന്നു. പാനൂര്‍ പൊലീസ് സ്റ്റേഷനു പുറകിലുള്ള മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

വ്യാഴാഴ്ച്ച രാവിലെ ഗര്‍ഭിണിയായ സമീറയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടില്‍ വെച്ച് തന്നെ പ്രസവം നടന്നിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ പാനൂര്‍ പി എച്ച് സിയില്‍ ചെന്നു വിളിച്ചെങ്കിലും ഡോക്ടര്‍ എത്തിയില്ലെന്ന് കുടുംബം പറയുന്നു. ഇതേതുടര്‍ന്ന് ഡോക്ടറും ബന്ധുക്കളും തമ്മില്‍ വാക്കുതര്‍ക്കവും ബഹളവുമുണ്ടായി. ബഹളം കേട്ട് ആശുപത്രിയിലെത്തിയ പൊലീസും, ഫയര്‍ ഫോഴ്സ് അധികൃതരും ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ പ്രസവിച്ച സ്ത്രീയുടെ വീട്ടിലേക്ക് കോവിഡ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി പോകാന്‍ തയ്യാറായില്ല. 

Kannur, news, Kerala, Treatment, Health-minister, Minister, Top-Headlines, Baby, Death, Doctor, hospital, COVID-19, New born baby dies in Kannur

ഉടനെ സമീപത്തെ ക്ലിനിക്കില്‍ നിന്നും നഴ്‌സുമാര്‍ എത്തി പൊക്കിള്‍കൊടി മുറിച്ചു മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സമീറയെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ മണ്ഡലത്തില്‍ നടന്ന സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

Keywords: Kannur, news, Kerala, Treatment, Health-minister, Minister, Top-Headlines, Baby, Death, Doctor, hospital, COVID-19, Newborn baby dies in Kannur

Post a Comment