Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹിതനായ ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയന് ആശംസകളുമായി മുനവ്വറലി ശിഹാബ് തങ്ങൾ

Munawwarli Shihab Thangal greets married Indian footballer Aashiq Kuruni #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kasargodvartha.com 07.09.2020) കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ മുന്നേറ്റതാരം ആഷിഖ് കുരുണിയന് ആശംസകളുമായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ആഷിഖിൻ്റെയും വധു അസീലയുടെയും ഫുഡ് ബോളുമായി നിൽക്കുന്ന വിവാഹ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് മുനവ്വറലി ശിഹാബ് തങ്ങൾ ആശംസ അറിയിച്ചിരിക്കുന്നത്. ഫുട്ബോൾ പ്രിയനാണ് തങ്ങൾ കുടുംബത്തിലെ ഇളമുറക്കാരനായ മുനവ്വറലി ശിഹാബ് തങ്ങൾ.

കഴിഞ്ഞ ദിവസമാണ് തിരൂർ കൽപ്പകഞ്ചേരി പറവന്നൂർ സ്വദേശിനിയും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ബിഫാം വിദ്യാർഥിനിയുമായ അസീലയെ ആഷിഖ് മണവാട്ടിയായി സ്വീകരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. സുഹൃത്തുക്കൾ സമ്മാനിച്ച ഫുട്‌ബോൾ കേക്ക് ഇരുവരും ചേർന്ന് മുറിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. വധുവിന്റെ വീട്ടിൽ നടന്ന ചടങ്ങുകൾക്കുശേഷം ആഷിഖിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു കേക്ക് മുറിക്കൽ. കോവിഡ് കണക്കിലെടുത്ത് വിവാഹ സൽക്കാരം വേണ്ടെന്നും തീരുമാനിച്ചിരുന്നു.

ഐ എസ് എലിൽ ബെംഗളൂരു എഫ് സി ക്ക് കളിക്കുന്ന താരം മലപ്പുറം പട്ടർക്കടവിൽ കുരുണിയൻ അസൈൻ-ഖദീജ ദമ്പതിമാരുടെ മകനാണ്. സ്കൂൾ അധ്യാപകനായ തെയ്യമ്പാട്ടിൽ സിറാജിന്റെയും സുരയ്യയുടെയും മകളാണ് അസീല. ഇന്ത്യയുടെ അണ്ടർ 19, 20 ടീമുകളുടെ ജേഴ്‌സിയണിഞ്ഞ ആഷിഖ് സീനിയർ കുപ്പായത്തിൽ ഇതുവരെ 16 മത്സരങ്ങൾ കളിച്ചു. ദുബൈയിൽ കാസർകോട്ടുകാരുടെ പല ടൂർണ്ണമെൻ്റുകളിലും പങ്കെടുത്തതിനാൽ കാസർകോട്ടുകാർക്കും സുപരിചിതനാണ് ആഷിഖ്.

Keywords: Kerala, News, Football, Marriage, Photo, Munawar Ali Shihab Thangal, Social-Media, Wife, Bride, Groom, Player, Instagram,  Munawwarli Shihab Thangal greets married Indian footballer Aashiq Kuruni.

< !- STARTdisable copy paste -->

Post a Comment