മംഗളൂറു: (www.kasargodvartha.com 24.09.2020) ബസവകല്ല്യാൺ മണ്ഡലം എം എൽ എയും കോൺഗ്രസ്സ് നേതാവുമായ ബി നാരായൺ റാവു (65) കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം ഒന്നിനാണ് ബംഗളൂറു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.55 ന് മരണം സംഭവിച്ചതായി ആശുപത്രി ഡയറക്ടർ ഡോ. മനീഷ് റൈ പറഞ്ഞു.
ഉത്തര കർണ്ണാടക ജില്ലയിൽ ബിദർ സ്വദേശിയാണ് റാവു. ബിരുദാനന്തര നിയമ ബിരുദ ധാരിയായ റാവു 1955 ജൂലൈ ഒന്നിനാണ് ജനിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിൽ ബി ജെ പിയുടെ മല്ലികാർജ്ജുൻ ഖുബയേയും ജെ ഡി എസിലെ പി ജി ആർ സിന്ധ്യയേയും പിന്തള്ളിയാണ് മൂന്നാം അങ്കത്തിൽ കന്നിവിജയം നേടിയത്. സിദ്ധാരാമയ്യയുമായി അടുപ്പം പുലർത്തിയ ഇദ്ദേഹം കഴിഞ്ഞ വർഷം വനം വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായി.
Keywords: Mangalore, Karnataka, News, Congress, MLA, Dead, COVID-19, Congress MLA dies of COVID