നീലേശ്വരം: (www.kasargodvartha.com 20.09.2020) മലവെളള പാച്ചലിൽ ഒഴുകിപോയ രണ്ട് ബോട്ടുകൾ കരക്കെത്തിച്ചു. തീര രക്ഷാപ്രവർത്തകരാണ് ബോട്ടുകൾ കരയ്ക്കെത്തിച്ചത്. ഞായറാഴ്ച പുലർച്ചെ നീലേശ്വരം അഴിത്തലയാൽ മത്സ്യബന്ധനം കഴിഞ്ഞശേഷം കരയോടു ചേർന്നു നങ്കുരമിട്ട ബോട്ടുകളായ മർവ്വ, അജ് വാദ് എന്നി ബോട്ടുകൾ ശക്തമായി പെയ്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപാച്ചലിൽ കാണാതാവുകയായിരുന്നു. തെരച്ചിനിടെ ഒരു ബോട്ടു കണ്ടു കിട്ടി. ഇതിനിടെ കാണാതായ അജ് വാദ് ബോട്ട് തൃക്കരിപ്പൂർ കന്നുവീടു കടപ്പുറം ഭാഗത്ത് കടലിൽ ഒഴുകി പോകുന്ന വിവരം ലഭിച്ചു.
< !- START disable copy paste -->
ഇതിനെ കൊണ്ടുവരുന്നതിനു ഫിഷറിസ് ഡെപ്യുട്ടി ഡയരക്റ്ററുടെ അനുമതിയോടെ ഫിഷറീസ് രക്ഷാബോട്ട് കലി തുളളുന്ന കടലിനെ വകവെക്കതെ രാവിലെ ഏഴു മണിയോടെ ഗാർഡുമാരായ മനു, ധനീഷ്, സനീഷ്, ബോട്ടു ഡ്രൈവർമാരായ കണ്ണൻ, നാരായണൻ മത്സ്യ തൊഴിലാളികളായ ഉദിനൂർ ചന്ദ്രൻ, ജലീൽ, ശരീഫ് എന്നിവരുമായി പുറപ്പെട്ടു.
കാണാതായ ബോട്ടിനെ രക്ഷപ്പെടുത്തി രാവില 10 മണിയോടെ അഴിത്തലയിലെത്തിച്ചു. ബോട്ടിനു ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചിരുന്നു.
കാണാതായ ബോട്ടിനെ രക്ഷപ്പെടുത്തി രാവില 10 മണിയോടെ അഴിത്തലയിലെത്തിച്ചു. ബോട്ടിനു ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചിരുന്നു.
Keywords: Kerala, News, Neeleswaram, Kasaragod, Boat, Rain, Fishermen, Seashore, Water, Missing boats taken to shore.