Join Whatsapp Group. Join now!
Aster MIMS 10/10/2023

എം സി ഖമറുദ്ദീൻ 6 മാസത്തിനകം നിക്ഷേപകരുടെ തുക തിരിച്ചു നൽകണം ഈ മാസം 30 നകം ആസ്തി വിവരങ്ങൾ പാർട്ടിക്ക് കൈമാറണം; ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി മധ്യസ്ഥത വഹിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം; ബാധ്യത നേതൃത്വം ഏറ്റെടുക്കില്ല

ആറു മാസത്തിനകം നിക്ഷേപകരുടെ തുക തിരിച്ചു നൽകണമെന്ന് ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു MC Qamaruddin to repay investors within 6 months; Assets must be submitted to the party by the 30th of this month; Muslim League #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
Malappuram, news, Kerala, M.C.Khamarudheen, Muslim-league, MLA, MC Qamaruddin to repay investors within 6 months; Assets must be submitted to the party by the 30th of this month; Muslim League
മലപ്പുറം: (www.kasargodvartha.com 10.09.2020) മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ ആറു മാസത്തിനകം നിക്ഷേപകരുടെ തുക തിരിച്ചു നൽകണമെന്ന് ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഈ മാസം 30 നകം ആസ്തി വിവരങ്ങൾ പാർട്ടിക്ക് കൈമാറണം. ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി പണം കൊടുക്കാനുള്ളവരുമായി മധ്യസ്ഥത വഹിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. അതേ സമയം ബാധ്യത നേതൃത്വം ഏറ്റെടുക്കില്ല.

ലീഗിൻ്റെ പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് പണം നിക്ഷേപിച്ചവരിൽ ഭൂരിഭാഗവുമെന്നത് കൊണ്ടാണ് പ്രശ്ന പരിഹാരത്തിന് ലീഗ് നേതൃത്വം ഫോർമുല മുന്നോട്ട് വെച്ചത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട മുഴുവന്‍ കടങ്ങളും ഖമറുദ്ദീന്‍ എംഎല്‍എ ആറ് മാസത്തിനകം കൊടുത്തു വീട്ടാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയതായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

കാസര്‍കോട് ജില്ലാ നേതാക്കളുടെയും സംസ്ഥാന നേതാക്കളുടേയും യോഗത്തിനു ശേഷമാണ് തീരുമാനം അറിയിച്ചത്. പാര്‍ട്ടിയുടെ ജില്ലാ നോതൃത്വവുമായും ഖമറുദ്ദീനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനം പാര്‍ട്ടി എടുത്തതെന്നും നേതാക്കൾ വ്യക്തമാക്കി. ഈ മാസം 30 നകം എത്ര രൂപ കടമുണ്ടെന്നും എത്ര ആസ്തിയുണ്ടെന്നും ഖമറുദ്ദീന്‍ ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറു മാസത്തിനകം മുഴുവന്‍ കടവും വീട്ടണം. ഇതിനു ഫാഷന്‍ ഗോള്‍ഡ് ബിസിനസ് സംരഭത്തിനുള്ള മുഴുവന്‍ ആസ്തിയും ബന്ധുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും ആസ്തിയും ഉപയോഗപ്പെടുത്തണം. നിലവില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം ഖമറുദ്ദീന്‍ രാജിവെച്ചിട്ടുണ്ടെന്നും പാര്‍ട്ടി ഗൗരവം കാണുന്നത് നിക്ഷേപകരുടെ പ്രശ്‌നത്തിലാണെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച്‌ സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കി.

ലീഗ് സംസ്ഥാന പ്രസിഡണ്ടിന് പുറമെ പി കെ കുഞ്ഞാലിക്കുട്ടി എം പി, ഇ ടി മുഹമ്മദ് ബഷീർ എം പി, സ്വാദിഖലി ശിഹാബ് തങ്ങൾ, മുസ്ലീം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറൽ സെക്രട്ടറി എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ എന്നിവർ സംബന്ധിച്ചു.

ഖമറുദ്ദീൻ പാണക്കാട്ടേക്ക് പുറപ്പെട്ടെങ്കിലും പിന്നീട് തീരുമാനം മാറ്റുകയും ജില്ലാ നേതാക്കളുമായി മാത്രം ചർച്ച നടത്തുകയും ഖമറുദ്ദീനോട് വിശദാംശങ്ങൾ ഫോണിലൂടെ ചോദിച്ചറിയുക മാത്രം ചെയ്യുകയുമായിരുന്നു. ഖമറുദ്ദീൻ തട്ടിപ്പ് നടത്തിയതല്ലെന്നും ബിസിനസ്സ് തകർന്നതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

Keywords: Malappuram, news, Kerala, M.C.Khamarudheen, Muslim-league, MLA, MC Qamaruddin to repay investors within 6 months; Assets must be submitted to the party by the 30th of this month; Muslim League 

Post a Comment