city-gold-ad-for-blogger

മയക്കുമരുന്ന് മാഫിയക്കെതിരെ മിന്നിച്ച് മറിയം; തൊപ്പിയൂരി അഞ്ച് ആൺ പൊലീസുകാർ

മംഗളൂറു: (www.kasargodvartha.com 12.09.2020) കലബുറുഗി ജില്ല പൊലീസ് മേധാവി കസേരയില്‍ എത്തിയ ആദ്യ വനിത മാസം ഒന്ന് പിന്നിട്ടപ്പോഴേക്കും മിന്നി. കഴിഞ്ഞ മാസം നാലിനാണ് ഡോ. സിമി മറിയം ജോര്‍ജ്ജ് എസ്പി യായി ചുമതലയേറ്റത്. കലഗിയില്‍ ബിജെപിക്കാരന്റെ കഞ്ചാവ് ശേഖരം ശേഷാദ്രിപുരം പൊലീസ് സേനയെ ഉപയോഗിച്ച് റെയ്ഡ് നടത്തി കണ്ടെത്തിയ അവര്‍ കലഗി പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരുടെ തൊപ്പിയൂരിച്ചു. 

മയക്കുമരുന്ന് മാഫിയക്കെതിരെ മിന്നിച്ച് മറിയം; തൊപ്പിയൂരി അഞ്ച് ആൺ പൊലീസുകാർ

കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് സി ഐ ഭോജരാജ് റതോഡ്,സബ് ഇന്‍സ്‌പെക്ടര്‍ ബസവരാജ് ചിറ്റകോട്ട, എ എസ് ഐ നീലകണ്ടപ്പ, ബീറ്റ് പൊലീസ് ശരണപ്പ, കോണ്‍സ്റ്റബിള്‍ അനില്‍ ഭണ്ഡാരി എന്നിവരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് ശനിയാഴ്ച ഉച്ചയോടെയാണുണ്ടായത്.

മയക്കുമരുന്ന് കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ചയാണ് ലോക്കല്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എസ് പി പറഞ്ഞു. 




Keywords:  Karnataka, lady-police, Mangalore, news, Police, Kanjavu,  Drug Mafia, Mary shines against drug mafia;  Hat down five male policemen

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia