Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂറു-മുംബൈ സ്ലീപ്പര്‍ ബസ് സര്‍വ്വീസ് വ്യാഴാഴ്ച മുതല്‍

മുംബൈയിലേക്ക് നാളെ മംഗളൂറുവില്‍ നിന്ന് പൂനെ വഴി കെ എസ് ആര്‍ ടി സി ബസ്സ് ഓടിത്തുടങ്ങും. Mangalore-Mumbai sleeper bus service from tomorrow #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂറു: (www.kasargodvartha.com 22.09.2020) മുംബൈയിലേക്ക് വ്യാഴാഴ്ച മംഗളൂറുവില്‍ നിന്ന് പൂനെ വഴി കെ എസ് ആര്‍ ടി സി ബസ് ഓടിത്തുടങ്ങും. എയര്‍ കണ്ടീഷനില്ലാത്ത സ്ലീപ്പര്‍ ബസ് ഉച്ചയിക്ക് 12ന് പുറപ്പെട്ട് ഉടുപ്പി-കുന്താപുരം-ഭട്കല്‍-ബെലഗാവി-പുനെ വഴി രാവിലെ 7.30ന് മുംബൈയിലെത്തും. 1600 രൂപയാണ് ടിക്കറ്റ് നിരക്ക്.

മുംബൈയില്‍ നിന്ന് ഉച്ചയിക്ക് 12ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.30ന് മംഗളൂറുവിലെത്തും. വോള്‍വോ ബസ് ഉച്ചയിക്ക് ഒന്നിന് പുറപ്പെട്ട് മൂഡബിദ്രി-കാര്‍ക്കള-ബെല്‍മന്‍-ഷിര്‍വ്വ-ഉടുപ്പി-ഭട്കല്‍-ബെലഗാവി-പുനെ വഴി പിറ്റേന്ന് രാവിലെ ഏഴിന് മുംബൈയിലെത്തും. 1800 രൂപയാണ് ടിക്കറ്റ് നിരക്ക്.


Keywords: Mangalore, news, Karnataka, Bus charge, Bus, Ticket, Bus Service, Sleeper, Mangalore-Mumbai sleeper bus service from tomorrow

Post a Comment