Join Whatsapp Group. Join now!
Aster MIMS 10/10/2023

തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം, അത് ചിലപ്പോള്‍ വലിയ ദുരന്തങ്ങളെപ്പോലും അകറ്റി നിര്‍ത്തും. പെട്രോള്‍ പമ്പ് ജീവനക്കാരന്റെ അവസരോചിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം

പെരുമ്പയിലെ തിരക്കേറിയ മെയിന്‍ റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാമരാജ് പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച ഉച്ഛയോടെയാണ് സംഭവം major disaster was avoided due to the opportunistic intervention of a petrol pump employee #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂര്‍: (www.kasargodvartha.com 04.09.2020) തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം, അത് ചിലപ്പോള്‍ വലിയ ദുരന്തങ്ങളെപ്പോലും അകറ്റി നിര്‍ത്തും ....
പെട്രോള്‍ പമ്പ് ജീവനക്കാരന്റെ അവസരോചിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. പെരുമ്പയിലെ തിരക്കേറിയ മെയിന്‍ റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാമരാജ് പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച ഉച്ഛയോടെയാണ് സംഭവം. പമ്പില്‍ ഡീസലടിക്കാനായെത്തിയ ഗുഡ്‌സ് ഓട്ടോയുടെ അടിഭാഗത്ത്  നിന്നും തീയും പുകയുമുയരുന്നത് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ കോറോത്തെ പ്രിയേഷിന്റെ ശ്രദ്ധയില്‍ പെട്ടതാണ് ദുരന്തം ഒഴിവാക്കിയത്. ഡ്രൈവറുടെ സഹായത്തോടെ വളരെ പെട്ടന്ന് തന്നെ ഓട്ടോ പമ്പില്‍ നിന്നും ദൂരെ തള്ളി മാറ്റി കൊണ്ടുപോയി.

പെട്രോള്‍ പമ്പിലുണ്ടായിരുന്ന ഫയര്‍ എക്‌സിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ അണക്കുകയുമായിരുന്നു.
എഞ്ചിന്‍ ഭാഗത്ത് ഉണ്ടായ ഷോട്ട് സര്‍ക്യൂട്ട്  മൂലമാണ്  തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.



വാഹനത്തില്‍ നിന്നും തീ പടര്‍ന്നിരുന്നുവെങ്കില്‍ പയ്യന്നൂര്‍ നഗരത്തില്‍ ഉണ്ടാകുമായിരുന്ന ദുരന്തം വിവരണാതീതമാകുമായിരുന്നു.  ഇതിന് തൊട്ടു തന്നെയാണ് തിരക്കേറിയ ബസ് സ്റ്റോപ്പും ഓട്ടോസ്റ്റാന്റും സ്ഥിതി ചെയ്യുന്നത്.


Keywords: Payyannur, Kerala, News, Petrol-pump, Employees, Major disaster was avoided due to the opportunistic intervention of a petrol pump employee

Post a Comment