കാസർകോട്: (www.kasargodvartha.com 12.09.2020) കാസർകോട് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന എക്സൈസ് റെയ്ഞ്ച് ഓഫീസിൽ നിന്നും 10 കേസുകളിലായി പിടിച്ചെടുത്ത മദ്യം ലോക് ഡൗൺ കാലത്ത് കാണാതായതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പോലീസിൽ പരാതി നൽകി. കള്ളൻ കപ്പലിൽ തന്നെയെന്ന് വ്യക്തമായിട്ടുണ്ട്. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാനഗർ സി ഐ വി വി മനോജ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് എക്സൈസ് റേഞ്ച് ഓഫീസിൽ നിന്ന് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശ മദ്യം അപ്രത്യക്ഷമായത്. ഇത് സംബന്ധിച്ച് വിവാദം ഉയർന്നതോടെ കാസർകോട് വിജിലൻസ് ആൻഡ് ആന്റികറപ്‌ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് നേരത്തെ പിടികൂടി തൊണ്ടിയായി സൂക്ഷിച്ച വിദേശമദ്യത്തിൽ വലിയ കുറവ് കണ്ടെത്തിയത്. പുറത്തു നിന്ന് ആരെങ്കിലും എത്തി കടത്താൻ ഒരു സാധ്യതയും ഇല്ലാത്തതിനാൽ 'മദ്യക്കള്ളൻ' റേഞ്ച് ഓഫീസിനകത്തുള്ളവർ തന്നെയാണെന്ന നിഗമനത്തിലാണ് വിജിലൻസ് എത്തിച്ചേർന്നത്.
തൊണ്ടിമുതൽ കാണാതായത് സംബന്ധിച്ച് വിജിലൻസ് റെയ്ഡ് നടത്തുമ്പോൾ അവിടെ ഉണ്ടായിരുന്ന റേഞ്ച് ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥർക്ക് വ്യക്തമായ കാരണം പോലും ബോധിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സ്റ്റേറ്റ് ഓഡിറ്റ് ഓഫീസിലെ സീനിയർ ഗ്രേഡ് ഓഫീസർ ഗോപാലകൃഷ്ണൻ, എസ്.ഐമാരായ പി പി മധുസൂദനൻ, ശശിധരൻ പിള്ള,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി പി സുഭാഷ്, കെ വി സുരേഷ് എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
2019-20 കാലയളവിൽ 10 അബ്‌കാരി കേസുകളിൽ പിടികൂടി വിദ്യാനഗറിലെ റേഞ്ച് ഓഫീസിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന പാക്കറ്റ് വിദേശ മദ്യം ഉൾപ്പെടെയാണ് കാണാതായത്. ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവരവേ പിടികൂടിയവയാണ് ഇവ. പിടിച്ചെടുത്ത കേരള മദ്യത്തിന്റെ ഒരു ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും 50 ഓളം കുപ്പികളും കൂട്ടത്തിൽ കാണാതായതായാണ് വിജിലൻസ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കേസ് രജിസ്റ്ററും പിടിച്ചെടുത്ത രേഖകളും തൊണ്ടിമുതൽ രജിസ്റ്ററും പരിശോധിച്ച കാസർകോട് വിജിലൻസ് ഡിവൈ എസ്പി കെ ദാമോദരനും സംഘവും ഇത്രയും മദ്യം അപ്രത്യക്ഷമായെന്ന റിപ്പോർട്ട് തയ്യാറാക്കി വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർക്ക് അയച്ച് സർക്കാറിനോട് വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പോലീസിൽ പരാതി നൽകി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എക്സൈസ് ഓഫീസിൽ ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരിക്കും പോലീസിൻ്റെ അന്വേഷണം നടക്കുക.
മദ്യവില്പന പൂർണ്ണമായും നിലച്ച ലോക് ഡൗൺ കാലത്ത് എക്സൈസ് ഓഫീസിൽ തൊണ്ടിമുതലായി സൂക്ഷിച്ച മദ്യം പൊക്കി അടിച്ചു ഫിറ്റായവർ പോലീസ് അന്വേഷത്തത്തിൽ വെള്ളം കുടിക്കേണ്ടി വരും.

Keywords: Kasaragod, News, Kerala, Case, Liquor, Excise, Police, Vidya Nagar, Missing, Liquor seized from Kasargod Excise Range office in 10 cases goes missing during lockdown