city-gold-ad-for-blogger

കുമ്പള ബസ് സ്റ്റാൻഡ് കോംപ്ലക്സ്; വാഗ്ദാനം പാലിക്കപ്പെടാതെ മറ്റൊരു ഭരണസമിതി കൂടി പടിയിറങ്ങുന്നു

കുമ്പള: (www.kasargodvartha.com 29.09.2020) കുമ്പള ടൗണിൽ അത്യാധുനിക രീതിയിൽ ഒരു ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലെക്സും നിർമ്മിക്കണമെന്ന ആവശ്യത്തിന്ന് രണ്ട് പതിറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഈ കാലമത്രയും മാറി മാറി വന്നിട്ടും ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലെക്സിന്റെ കാര്യത്തിൽ രണ്ട് പതിറ്റാണ്ട് കാലത്തെ 4 ഭരണ സമിതികൾക്കും വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞില്ല.

കുമ്പള ബസ് സ്റ്റാൻഡ് കോംപ്ലക്സ്; വാഗ്ദാനം പാലിക്കപ്പെടാതെ മറ്റൊരു ഭരണസമിതി കൂടി പടിയിറങ്ങുന്നു

ആയിഷ സത്താർ, എം അബ്ബാസ് ആരിക്കാടി, പി എച്ച് റംല, നസീമ, കെ എൽ പുണ്ടാരീകാക്ഷ എന്നിവരാണ് ഈ കാലയളവിൽ 4 ഭരണ സമിതികൾക്ക് നേതൃത്വം നൽകിയത്. അപകടാവസ്ഥയിലായ പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചു മാറ്റാൻ തന്നെ ഏറെ കാലതാമസമെടുത്തിരുന്നു. വ്യാപാരികൾ ഒഴിഞ്ഞു മാറാൻ തയ്യാറായിരുന്നില്ല. ഇത് ഏറെ പ്രതിഷേധത്തിനും സമരങ്ങൾക്കും സാക്ഷ്യം വഹിക്കുകയും ചെയ്തു. 2017 ൽ പഞ്ചായത്ത് സെക്രട്ടറിയും, പ്രസിഡണ്ട്‌ കെ എൽ പുണ്ഡരീകാക്ഷയും ശക്തമായ നിലപാടെടുത്തതോടെയാണ് വ്യാപാരികൾ ഒഴിഞ്ഞു പോയതും, കെട്ടിടം പൊളിച്ചു നീക്കിയതും.

പുതിയ ഷോപ്പിംഗ് കോംപ്ലെക്സിനായി പിന്നീട് വാർഷിക പദ്ധതികളിൽ തുക നീക്കി വെക്കുന്നതല്ലാതെ നിർമ്മാണത്തിന്ന് തുടർ നടപടികൾ ഇത് വരെ സ്വീകരിച്ചിരുന്നില്ല. ഇന്നിപ്പോൾ ഒരു താൽക്കാലിക ബസ് കാത്തിരിപ്പ് ഷെഡ് നിർമ്മിച്ച് സ്വകാര്യ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള കേന്ദ്രമായി ബസ് സ്റ്റാൻഡ് മാറിയിട്ടുണ്ട്. കാസർകോട് - മംഗലാപുരം ദേശീയ പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാൻഡ് ആയിട്ട് പോലും വികസനത്തിൽ പിന്നോക്കം പോയത് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

മഞ്ചേശ്വരം താലൂക്ക് രൂപീകൃതമായിട്ടും കുമ്പളയിൽ താലൂക്കിന്റെ ഭാഗമായുള്ള യാതൊരു പദ്ധതിയുമില്ലാത്തതും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറെ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. പദ്ധതികളൊക്കെ വാഗ്ദാനങ്ങളിൽ ഒതുങ്ങിപ്പോവുന്നു എന്നാണ് വിമർശനം. എം പി യും, എം എൽ എ യും ത്രിതല പഞ്ചായത്തുകളുമൊക്കെ യു ഡി എഫ് ന്റെ ഭാഗമായിരുന്നിട്ടും വികസനത്തിലെ പിന്നോക്കാവസ്ഥ എൽ ഡി എഫും, ബി ജെ പി യും പ്രചാരണായുധമാക്കാൻ ഒരുങ്ങുകയാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കുമ്പളയിൽ ഈ വിഷയം തന്നെയായിരിക്കും രാഷ്ട്രീയ പാർട്ടികളുടെ മുഖ്യ ചർച്ചാ വിഷയവും. എന്നാൽ അടുത്ത ഭരണ സമിതിയെങ്കിലും ഈ പദ്ധതി പൂർത്തിയാകുമെന്നാണ് വ്യാപാരികളുടെയും, നാട്ടുകാരുടെയും പ്രതീക്ഷ.



Keywords: Kerala, Kasaragod, News, Busstand, Kumbala, Shopping Complex,  Kumbala Bus Stand Complex; If the promise is not kept as another board step downs

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia