Join Whatsapp Group. Join now!
Aster MIMS 10/10/2023

കിഷൻ ഹെഗ്‌ഡെ വധം: അഞ്ചുപേര്‍ അറസ്റ്റില്‍

അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് വിഷ്ണുവര്‍ധന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. Kishan Hegde murder: Five arrested
മംഗളൂറു: (www.kasargodvartha.com 26.09.2020) നിരവധി കേസുകളില്‍ പ്രതിയായ കിഷന്‍ ഹെഗ്‌ഡെയെ(34) പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് വിഷ്ണുവര്‍ധന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.


മനോജ് കുളല്‍(37), ചിത്തരഞ്ജന്‍ പൂജാരി(27), ചേതന്‍ എന്ന ചേതു പടില്‍(27), രമേശ് പൂജാരി(38), ദീക്ഷിത് ഷെട്ടി എന്ന ദേവി പ്രസാദ്(29)എന്നിവരാണ് അറസ്റ്റിലായത്.


വ്യാഴാഴ്ചയാണ് ഹിരിയടുക്കയില്‍ കിഷണ്‍ കൊല്ലപ്പെട്ടത്. അറസ്റ്റിലായവര്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കൊലപാതകം ഉള്‍പ്പെടെ 17 കേസ്സുകളില്‍ പ്രതികളാണ്. മൂന്ന് കാറുകളിലായി അക്രമി സംഘം മംഗളൂറു മുതല്‍ കിഷന്‍ സഞ്ചരിച്ച കാര്‍ പിന്തുടരുന്നുണ്ടായിരുന്നു. വെട്ടേറ്റ പരുക്കുകളോടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് അപായപ്പെടുത്തുകയായിരുന്നു. വ്യക്തി വൈരാഗ്യവും പണമിടപാടുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

Keywords: Mangalore, news, Karnataka, arrest, Police, Top-Headlines, Press meet, case,  Kishan Hegde murder: Five arrested

Post a Comment