Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് സ്വദേശി ദുബൈയിൽ സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ

കാസർകോട് ചെങ്കള സ്വദേശി സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി Kasargod resident found dead in Dubai swimming pool #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ദുബൈ: (www.kasargodvartha.com 19.09.2020) കാസർകോട് ചെങ്കള സ്വദേശി സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമ്മയുടെയും മകൻ അജീർ പാണൂസ് എന്ന അബ്ദുൽ അജീർ (41) ആണ്  മരിച്ചത്. ദുബൈ ശെയ്ഖ് പാലസിൽ ജീവനക്കാരനായിരുന്നു അജീർ.



കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതം മൂലം മരിച്ചതായാണ്  പ്രാഥമിക നിഗമനം.
മൃതദേഹം ബർദുബൈ പോലീസ് ഇൻക്വസ്റ്റ് നടത്തി തുടര്നടപടികൾക്കായി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.  അജീറിന്റെ മൂത്ത സഹോദരൻ ഹാരിസ് പാനൂസ്  ജനുവരിയിൽ ദുബൈയിൽ മരിച്ചിരുന്നു.

ഭാര്യ :ഫർസാന, ഏക മകൾ: ഫില ഫാത്വിമ

മറ്റു സഹോദരങ്ങൾ: സാജിദ്, അബ്ദുൽ റഹ്മാൻ, സുഫൈർ.


Keywords: Dubai, Gulf, news, Swimming, Death, Kasaragod,  Kasargod resident found dead in Dubai swimming pool
< !- START disable copy paste -->

Post a Comment