Join Whatsapp Group. Join now!
Aster MIMS 10/10/2023

രണ്ടു മക്കൾക്ക് വിഷം നൽകി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മകൾ മരിച്ചു

മക്കൾക്ക് വിഷം കലർന്ന ജ്യൂസ് നൽകി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു In suicide attempt, woman feeds poisoned juice to children, daughter dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളുരു: (www.kasargodvartha.com 21.09.2020) മക്കൾക്ക് വിഷം കലർന്ന ജ്യൂസ് നൽകി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടക നിഡ്പള്ളിയിലാണ് സംഭവം. സംഭവത്തിൽ എട്ട് വയസുള്ള മകൾ മരിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഞായറാഴ്ചയാണ് സംഭവം പുറത്തുവന്നത്. സെപ്റ്റംബർ 16 ന് പാദുവന്നൂരിലെ സജങ്കടി നിവാസിയായ രഘുനാഥിന്റെ ഭാര്യ ദിവ്യശ്രീ (29) മക്കളായ അജയ് (10), അനിത (എട്ട്) എന്നിവർക്ക് വിഷം കലർത്തിയ ജ്യൂസ് നൽക്കുകയായിരുന്നു. ഇതിന് ശേഷം ദിവ്യശ്രീയും ജ്യൂസ് കുടിച്ചു.

ജ്യൂസ് കുടിച്ച ശേഷം ഇവർ മംഗളൂരുവിലെ ബന്ധുവിന്റെ വീട്ടിൽ പോയി. സെപ്റ്റംബർ 18 ന് മകൾ അൻവിതയ്ക്ക് ഛർദ്ദി തുടങ്ങിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് ചികിത്സയോട് പ്രതികരിക്കാതെ സെപ്റ്റംബർ 19 ശനിയാഴ്ച രാത്രി കുട്ടി മരണപ്പെടുകയായിരുന്നു.

ഭർത്താവ് രഘുനാഥിന് വിവാഹേതര ബന്ധമുണ്ടെന്ന് ദിവ്യശ്രീ സംശയിച്ചിരുന്നു. സംഭവത്തിൽ ദിവ്യശ്രീ, ഭർത്താവ് രഘുനാഥ് എന്നിവർക്കെതിരെ കേസെടുത്തു.

Keywords: Mangalore, news, suicide-attempt, Death, Child, Top-Headlines, Police, House, Treatment, In a suicide attempt woman feeds poisoned juice to children, daughter dead

Post a Comment