മംഗളുരു: (www.kasargodvartha.com 18.09.2020) കഞ്ചാവ് കൃഷി ചെയ്യാൻ ഉപയോഗിച്ചിരുന്ന 4 ഏക്കർ സ്ഥലം കർണാടക പോലീസ് പിടിച്ചെടുത്തു. ചിത്രദുർഗയിലെ രാമപുരയിൽ മൂന്ന് സഹോദരന്മാരിൽ നിന്ന് രുദ്രേഷ് എന്നയാൾ സ്ഥലം വാടകയ്ക്കെടുത്താണ് കഞ്ചാവ് കൃഷി നടത്തിയിരുന്നത്. 4.2 കോടി രൂപയുടെ 9,872 കിലോഗ്രാം കഞ്ചാവ് സ്ഥലത്ത് നിന്ന് അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു. ഭൂമി പാട്ടത്തിനെടുത്തയാൾ ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റിനെത്തുടർന്ന് കഞ്ചാവ് കൃഷി ചെയ്യുന്നതിനെക്കുറിച്ച് രാമപുര പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നാലടി വരെ വളർന്ന കഞ്ചാവാണ് പിടികൂടിയത്. ചിത്രദുർഗ പോലീസ് സൂപ്രണ്ട് ജി രാധികയും സ്ഥലത്തെത്തി ചെടികൾ വെട്ടിമാറ്റി ട്രക്കിൽ കയറ്റാൻ ആവശ്യപ്പെട്ടിരുന്നു.
< !- START disable copy paste -->