Join Whatsapp Group. Join now!
Aster MIMS 10/10/2023

നിരോധിച്ച 17.89 ലക്ഷം രൂപയുമായി രണ്ട് കാറുകൾ ഹൈവേ പോലീസ് പിടികൂടി; പണം ഏറ്റുവാങ്ങാനെത്തിയവർ ഉൾപ്പെടെയുള്ള സംഘം കാറിൽ കടന്നുകളഞ്ഞു

നിരോധിച്ച 17.89 ലക്ഷം രൂപയുമായി രണ്ട് കാറുകൾ ഹൈവേ പോലീസ് പിടികൂടി Highway police seize two cars with Rs 17.89 lakh banned notes
ഉപ്പള: (www.kasargodvartha.com 02.09.2020) നിരോധിച്ച 17.89 ലക്ഷം രൂപയുമായി രണ്ട് കാറുകൾ ഹൈവേ പോലീസ് പിടികൂടി. പണം ഏറ്റുവാങ്ങാനെത്തിയവർ ഉൾപ്പെടെയുള്ള സംഘം കാറിൽ കടന്നുകളഞ്ഞു. ബുധനാഴ്ച പുലർച്ചെ 12.30 മണിയോടെ ഉപ്പളയിലാണ് സംഭവം. രണ്ട് ആൾട്ടോ കാറിലെത്തിയെന്നാണ് സൂചന.



ഇവർ ഇന്നോവ കാറിലിരുന്ന് വിലപേശുന്നതിനിടയിലാണ് ഹൈവേ പോലീസ് എസ് ഐ കെ പി വി രാജീവൻ, സി പി ഒ മാരായ ഹരീഷ്, സുനീഷ്, സനീഷ് എന്നിവരെ കണ്ട് ഇന്നോവ കാർ അതിവേഗം ഓടിച്ചു പോയത്.

സംശയം തോന്നിയ പോലീസ് സ്ഥലത്ത് നിർത്തിയിട്ട രണ്ട് ആൾട്ടോ കാർ പരിശോധിച്ചപ്പോഴാണ് ഒരു ആൾട്ടോ കാറിൽ നിന്നും അഞ്ച് ലക്ഷം രൂപയുടെ നിരോധിത നോട്ടും മറ്റൊരു ആൾട്ടോ കാറിൽ നിന്നും 12.89 ലക്ഷത്തിൻ്റെ നിരോധിത നോട്ടും പിടികൂടിയത്. പിടികൂടിയ നോട്ടുകൾ മഞ്ചേശ്വരം പോലീസിന് കൈമാറിയിട്ടുണ്ട്. കടന്നുകളഞ്ഞ സംഘത്തെയും ഇവർ സഞ്ചരിച്ച ഇന്നോവയും കണ്ടെത്താൻ അന്വേഷണം ഉർജ്ജിതമാക്കിയതായി പോലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. നിരോധിച്ച 1000 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.


Keywords: News, Kerala, Kasaragod, Police, Seized, Banned Notes, Car, Top Headline, Rupees, Investigation,  Highway police seize two cars with Rs 17.89 lakh banned notes
 
< !- START disable copy paste -->

Post a Comment