കാസര്‍കോട്: (www.kasargodvartha.com 16.09.2020) സംസ്ഥാനത്ത് 33 ഡി വൈ എസ് പി മാര്‍ക്ക് സ്ഥലംമാറ്റം. കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായ്ക്കിനെ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയായി നിയമിച്ചു.

കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം സുനില്‍ കുമാറിനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി.
എറണാകുളം സിറ്റി നാര്‍ക്കോട്ടിക് സെല്ലില്‍ നിന്ന് എ ജി ലാലിനെ ഇടുക്കി നര്‍ക്കോട്ടിക് സെല്ലിലേക്ക് നിയമിച്ചു.
ഇടുക്കി നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നും കെ എ അബ്ദുസ്സലാമിനെ എറണാകുളം സിറ്റി നാര്‍ക്കോട്ടിക് സെല്ലില്‍ മാറ്റി നിയമിച്ചു.
തൃശ്ശൂര്‍ സിറ്റി എസ് ബി യില്‍ നിന്നും ശംസുദ്ദീന്‍നെ പാലക്കാട് വി എ സി ബിയില്‍ നിയമിച്ചു.
പാലക്കാട് വി.എ.സി.ബിയില്‍ നിന്നും പി സി ബിജു കുമാറിനെ തൃശ്ശൂര്‍ സിറ്റി എസ് ബിയിലേക്ക് മാറ്റി.
കോട്ടയം യൂണിറ്റ് എസ് എസ് ബി യില്‍ നിന്നും സകറിയ മാത്യുവിനെ
എറണാകുളം വി എ സി ബിയില്‍ നിയമിച്ചു.
എറണാകുളം വി എ സി ബി യില്‍ നിന്നും കെ എ മുഹമ്മദ് ഇസ്മാഈലിനെ കോട്ടയം എസ് എസ് ബി യൂണിറ്റിലേക്ക് മാറ്റി.
പാലക്കാട് എസ് എസ് ബി യില്‍ നിന്നും എന്‍ സന്തോഷ് കുമാറിനെ പാലക്കാട്
സി ബി യിലേക്ക് മാറ്റി.
പാലക്കാട് സി ബി യില്‍ നിന്നും വി എ കൃഷ്ണദാസിനെ പാലക്കാട് എസ് എസ് ബി യിലേക്ക് മാറ്റി.
തിരുവനന്തപുരം വി എ സി ബിയില്‍ നിന്നും ആര്‍ സന്തോഷ് കുമാറിനെ ഇടുക്കി എസ് എസ് ബിയിലേക്കും, ഇടുക്കി എസ് എസ് ബി യില്‍ നിന്നും ഗില്‍സണ്‍ മാത്യുവിനെ തിരുവനന്തപുരം വി എ സി ബിയിലേക്കും മാറ്റി.
കണ്ണൂര്‍ എസ് ബി യില്‍ നിന്നും എ വി പ്രദീപിനെ കണ്ണൂര്‍ സി ബി യിലേക്കും,
കണ്ണൂര്‍ സി ബിയില്‍ നിന്നും എം എ അബ്ദുര്‍ റഹീമിനെ വയനാട് എ സി ബി യിലേക്കും മാറ്റി.
വയനാട് വി എ സി ബിയില്‍ നിന്നും ജോണ്‍ എ വിയെ കണ്ണൂര്‍ എസ് ബിയിലേക്കും മാറ്റി. കണ്ണൂര്‍ സി ബിയില്‍ നിന്നും യു പ്രേമനെ തൃശ്ശൂര്‍ എ സി ബി യിലേക്കും മാറ്റി.
തൃശ്ശൂര്‍ വി എ സി ബി യില്‍ നിന്നും സി കെ സുനില്‍ കുമാറിനെ തൃശൂര്‍ സി ബി കെ കെ ഡി റേഞ്ചിലേക്ക് മാറ്റി. പാലക്കാട് നിന്നും ആര്‍ മനോജ് കുമാറിനെ
പാലക്കാട് ഡി സി ആര്‍ ബി യിലേക്ക് മാറ്റി നിയമിച്ചു.
പാലക്കാട് ഡി സി ആര്‍ ബി യില്‍ നിന്നും കെ എല്‍ രാധാകൃഷ്ണനെ സിറ്റി സി ബി കെ കെ ഡിയിലേക്ക് നിയമിച്ചു.
ഇടുക്കി സി ബി യില്‍ നിന്നും സഭനെ തൊടുപുഴ ഡി വൈ എസ് പിയായി നിയമിച്ചു. തൊടുപുഴയില്‍ നിന്നും കെ കെ സജീവനെ നാദാപുരം സബ് ഡിവിഷനിലേക്ക് മാറ്റി. മൂന്നാറില്‍ നിന്നും എം രമേശ് കുമാറിനെ ഇടുക്കി സി ബി യിലേക്കും
കോഴിക്കോട് സി ബി യില്‍ നിന്നും ഇ പി പൃത്വിരാജന്‍ കോഴിക്കോട് താമരശ്ശേരി ഇ സി ബി സി യിലേക്കാണ് മാറ്റം.
താമരശ്ശേരിയില്‍ നിന്നും അഷ്‌റഫ് തേങ്കലക്കണ്ടിയിലിനെ കോഴിക്കോട് സി ബി സി യിലേക്കാണ് നിയമിച്ചത്. ഡബ്ല്യൂ/പി യില്‍ നിന്നും എം കെ വിനു കുമാറിനെ ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലില്‍ നിയമിച്ചു.
ആലപ്പുഴ നാര്‍ക്കോട്ടിക് സെല്ലില്‍ നിന്നും സജു വര്‍ഗീസിനെ പാല ഡി വൈ എസ് പിയായി നിയമിച്ചു. പാലയില്‍ നിന്നും കെ ബൈജു കുമാറിനെ കോട്ടയം സി ബി യിലേക്കും
കോട്ടയം സി ബിയില്‍ നിന്നും കെ അനില്‍ കുമാറിനെ ഡെപ്യുട്ടേഷന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലേക്ക് (under terms and conditions of deputation) നിയമിച്ചു.
ലോകായുക്ത ഡി യു എസ് പി, പി ജ്യോതികുമാറിനെ ലോകായുക്ത ഡെപ്യുട്ടേഷന്‍ വിജിലന്‍സ് ഓഫീസര്‍ കേരള ഫിനാന്‍സ് കോര്‍പറേഷനിലേക്ക് (under terms and conditions of deputation) മാറ്റി നിയമിച്ചു. അഗളിയില്‍ നിന്നും സി സുന്ദരനെ പാലക്കാടേക്ക് മാറ്റി.
പാലക്കാട് സി ബിയില്‍ നിന്നും പി ശശികുമാറിനെ പാലക്കാട് ഡി വൈ എസ് പിയാക്കി.
സി ബി കോഴിക്കോട് റേഞ്ചില്‍ നിന്നും അഗസ്റ്റിന്‍ മാത്യൂവിനെ ഇടുക്കി സി ബിയിലേക്ക് മാറ്റി. ഡബ്ല്യൂ/പി യില്‍ നിന്നുംസോണി ഉമ്മന്‍ കോശിയെ ഇടുക്കി ഡി സി ആര്‍ ബി (വേക്കന്റ്)യിലേക്ക് നയിച്ചു.
Keywords: Kasaragod, Kerala, News, DYSP, District, Police, Top-Headlines, Harishchandra Naik Kasargod Special Branch DYSP