Join Whatsapp Group. Join now!
Aster MIMS 10/10/2023

പേരക്കിടാവിന്റെ തൊട്ടില്‍ കെട്ട് ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നെഞ്ചു വേദനയെ തുടര്‍ന്ന് അമ്മൂമ്മ മരണപ്പെട്ടു

കൂളിയങ്കാല്‍ പമ്പ്ഹൗസ് റോഡില്‍ ഇ എല്‍ ഇബ്രാഹിം കുട്ടിയുടെ ഭാര്യ നസീമയാണ് മരണപ്പെട്ടത് Grandmother dies of chest pain within hours of grandson's cradle ceremony #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.09.2020) പേരക്കിടാവിന്റെ തൊട്ടില്‍ കെട്ട് ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നെഞ്ചു വേദനയെ തുടര്‍ന്ന് അമ്മുമ്മ മരണപ്പെട്ടു. കൂളിയങ്കാല്‍ പമ്പ്ഹൗസ് റോഡില്‍ ഇ എല്‍ ഇബ്രാഹിം കുട്ടിയുടെ ഭാര്യ നസീമ (46) യാണ് മരണപ്പെട്ടത്.



40 ദിവസം പ്രായമായ മകളുടെ മകള്‍ റംസിയയുടെ തൊട്ടില്‍ കെട്ട് ചടങ്ങ് കൂളിയങ്കാലിലെ വീട്ടില്‍ നടന്നിരുന്നു. ചടങ്ങ് കഴിഞ്ഞ ശേഷം ചെറിയ നെഞ്ചു വേദന അനുഭവപ്പെട്ടു, വേദന കൂടിയതോടെ വൈകിട്ട് ആറു മണിയോടെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

മറ്റ് മക്കള്‍: റംഷീദ്, റംസിയ, ജസീറ. കൂളിയങ്കാല്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നസീമയുടെ ആകസ്മിക വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.


Keywords: Kanhangad, Kerala, News, Woman, Death, Grandmother, Cradle ceremony, Grandmother dies of chest pain within hours of grandson's cradle ceremony

Post a Comment