Join Whatsapp Group. Join now!
Aster MIMS 10/10/2023

വെള്ളരിക്കുണ്ട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയും കൊടിമരവും പാടില്ല

വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ മുഴുവന്‍ സ്ഥലങ്ങ flags and flagpoles of political parties are not allowed in public places #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.09.2020) രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി വെള്ളരിക്കുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ മുഴുവന്‍ സ്ഥലങ്ങളിലെയും പാര്‍ട്ടി പതാകകളും മറ്റും അഴിച്ചു മാറ്റാന്‍ ധാരണ.
  Vellarikundu, News, Kerala, Police, Political Party, Flag, kasaragod,  flags and flagpoles of political parties are not allowed in public places


ഇത് സംബന്ധിച്ചു വെള്ളരിക്കുണ്ട് സി ഐ പ്രേംസദന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടാണ് പൊലീസ്് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് സര്‍വ്വകക്ഷി യോഗം വിളിച്ചത്.

വെള്ളിയാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ എല്ലാം പൊതു സ്ഥലങ്ങളിലെ പാതകള്‍ അഴിച്ചു മാറ്റണമെന്ന പൊലീസിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കുകയായിരുന്നു.

അതേ പോലെ മലയോര മേഖലയില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതും വാങ്ങുന്നതും തടയാനും ഇനി മുതല്‍ പൊലീസ് കര്‍ശന പരിശോധനകളും നടത്തും. വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കും.

ലഹരി വസ്തുക്കള്‍ പിടികൂടുന്ന മുറയ്ക്ക് അവര്‍ക്ക് തക്കതായ ശിക്ഷയും പൊലീസ് ഉറപ്പ് വരുത്തും. ലഹരി വസ്തുക്കളുമായി പൊലീസ് പിടിയിലാവുന്ന വര്‍ക്ക് യാതൊരു വിധ സഹായവും നല്‍കില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ പൊലീസിന് ഉറപ്പ് നല്‍കി. കഞ്ചാവ് ഉള്‍പ്പെടെ ഉള്ള ലഹരി വസ്തുക്കള്‍ പിടി കൂടാന്‍ നേതാക്കള്‍ പൊലീസിന് സഹായവും വാഗദാനം നല്‍കി.


Keywords:  Vellarikundu, News, Kerala, Police, Political Party, Flag, kasaragod,  flags and flagpoles of political parties are not allowed in public places

Post a Comment