കാസർകോട്: (www.kasargodvartha.com 16.09.2020) സാങ്കേതിക ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകളെ കവർന്നെടുത്ത് കൊണ്ട് മിനിസ്റ്റീരിയൽ ജീവനക്കാരെ പൂർണമായും സാങ്കേതിക യോഗ്യതകൾ ആവശ്യമുള്ള ജോയിൻ്റ് ആർ ടി ഒ തസ്തികയിലേക്ക് യോഗ്യതയില്ലാതെ നിയമിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് സാങ്കേതിക ജീവനക്കാരുടെ സംഘടനകളായ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ഗസറ്റഡ് ഓഫീസേർസ് അസോസിയേഷനും, കേരള അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർസ് അസോസിയേഷനും പ്രത്യക്ഷ സമരം നടത്തി.
ഓട്ടോ മൊബൈൽ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും ഒരുവർഷത്തെ വർക്ക്ഷോപ്പ് പ്രവർത്തി പരിചയവും ഹെവി ഉൾപ്പെടെയുള്ളയുള്ള വാഹനങ്ങളുടെ ലൈസൻസും യോഗ്യത ആവശ്യമുള്ള പരീക്ഷയെഴുതി ജോലിയിൽ പ്രവേശിക്കുന്ന എ എം വി ഐ നിലവിൽ ഇരുപത് വർഷത്തിനു ശേഷമാണ് ജോ. ആർ ടി ഒയുടെ പോസ്റ്റിലേക്ക് എത്തുന്നത്.
മിനി സ്റ്റീരിയൽ ജീവനക്കാർക്ക് അനധികൃതമായി സ്ഥാനക്കയറ്റം നൽകുന്നതിൻ്റെ ഭാഗമായി 1981ൽ ഉണ്ടാക്കിയ സ്പഷ്യൽ റുളിൻ്റെ മറപറ്റിയാണ് സീനിയർ സൂപ്രണ്ടുമാരെ 2:1 എന്ന അനുപാതത്തിൽ തികച്ചും സാങ്കേതികവും എക്സിക്യൂട്ടീവ് സ്വഭാവമുള്ളതുമായ ജോ. ആർടിഒ പോസ്റ്റിലേക്ക് പ്രൊമോഷൻ നൽകുന്നത്.
1984 ലെ സർക്കാർ ഉത്തരവിൽ ജോയിൻ്റ് ആർ ടി ഒ മാർക്ക് സാങ്കേതിക യോഗ്യത നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ സുപ്രിം കോടതി നിയോഗിച്ച റോഡുസുരക്ഷാസമിതിയും, മിനിസ്ട്രിേ ഓഫ് റോഡ് ട്രാൻസ്പോർട്ടും സാങ്കേതിക യോഗ്യത വേണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. അതൊന്നും മുഖവിലക്കെടുക്കാതെ നടത്തുന്ന പ്രൊമോഷനുകൾ നിർത്തിവെക്കണമെന്നത് ഉൾപ്പെടെ പ്രധാന ആവശ്യമാണ് സംഘടനകൾ മുന്നോട്ട് വെക്കുന്നത്.
സേഫ് കേരള പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, അന്യായമായ സസ്പെൻഷൻ നടപടികൾ പിൻവലിക്കുക, പ്രഹസനമാകുന്ന ഓൺലൈൻ ലേണിംഗ് ലൈസൻസ് സമ്പ്രദായം പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഇതിൻ്റെ ഭാഗമായി ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതിന് ബുധനാഴ്ച പ്രതിഷേധ ദിനം സംഘടിപ്പിച്ചു. തുടർസമരങ്ങളുടെ ഭാഗമായാണ് ബുധനാഴ്ച സൂചനാ പണിമുടക്കു നടത്തിയത്.
പണിമുടക്കിൻ്റെ ഭാഗമായി രാവിലെ കാസർകോട് ആർ ടി ഓഫീസ് പരിസരത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ കാസർകോട് എൻഫോഴ്സ്മെന്റ് ആർ ടി ഒ ടി എം ജേർൺസൺ അധ്യക്ഷത വഹിച്ചു. കാസർകോട് ആർ ടി ഒ എ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജോയിന്റ് ആർ ടി ഒ എച്ച് എസ് ചഗ്ല, എം വി ഐമാരായ എം വിജയൻ, റെജി കുര്യാക്കോസ് ടി വൈകുണ്ഠൻ, എം എം വി ഐ മാരായ പ്രദീപ് കുമാർ സി എ ദിനേശൻ കോടോത്ത്, സുജിത് ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ കോവിഡ് ഡ്യൂട്ടിയിലുള്ളവർ ഒഴികെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Keywords: Kasaragod, News, Kerala, Strike, Employees, Motor, Vehicles, RTO, Employees of the technical department of the Department of Motor Vehicles went on strike