Join Whatsapp Group. Join now!
Aster MIMS 10/10/2023

ലൈവായി സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി; ഇത്തരത്തിൽ സംഘടിപ്പിക്കുന്നത് കേരളത്തില്‍ ഇതാദ്യം

draw of reservation wards through live; This is the first time in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 28.09.2020) സാങ്കേതിക പരിജ്ഞാനവും നല്ല ആശയ മികവും പ്രവര്‍ത്തിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍, ഏതു പരിപാടിയും ഹൈടെക്കായി സംഘടിപ്പിച്ച് കൈയടി നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് കാസര്‍കോട് ജില്ലാ ഭരണ സംവിധാനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടി പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി ഇവര്‍ ഹൈടെക്കായി സംഘടിപ്പിച്ചത്. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, ഹൈടെക്കായി പരിപാടി സംഘടിപ്പിച്ച് നറുക്കെടുപ്പ് നടത്തുന്ന സ്ഥലത്ത് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തി, രോഗവ്യപന തോത് കുറക്കുകയെന്ന ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ ആശയത്തെ രാഷ്ട്രീയ പാര്‍ട്ടികളും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പഞ്ചായത്തിലേക്കുള്ള സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി അതത് പഞ്ചായത്തുകള്‍ക്ക് നറുക്കെടുപ്പ് വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.

draw of reservation wards through live; This is the first time in Kerala

നറുക്കെടുപ്പ് സ്ഥലത്ത് ബന്ധപ്പട്ട പഞ്ചായത്ത് സെക്രട്ടറിയും രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രതിനിധിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുംമാത്രമാണ് സന്നിഹിതരായിരുന്നത്. കൃത്യമായ ആസൂത്രണവും സാങ്കേതിക മികവും, സുതാര്യതയും ഉണ്ടായിരുന്നതുകൊണ്ട് ഒരു പരാതിക്ക് പോലും ഇടനല്‍കാതെ ആദ്യ ദിവസം 19 പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ലൈവായി സംഘടിപ്പിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. ചൊവ്വാഴ്ച അവശേഷിക്കുന്ന പഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടക്കും. ഒക്‌ടോബര്‍ അഞ്ചിനാണ് ബ്ലോക്ക്-ജില്ലാപഞ്ചായത്ത് സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ്. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ രവികുമാര്‍, എ കെ രമേന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ജോയ്‌സണ്‍ മാത്യൂ,ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ എന്നിവര്‍ നറുക്കെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.


സംവരണ വാര്‍ഡുകള്‍ ഇവ
പള്ളിക്കര പഞ്ചായത്ത് - നാലാം വാര്‍ഡ് അമ്പങ്ങാട്, ആറാം വാര്‍ഡ് പനയാല്‍,ഒന്‍പതാം ബംഗാട്,പത്താം വാര്‍ഡ് കുന്നൂച്ചി,11 ാം വാര്‍ഡ് വെളുത്തോളി, 13 ാം വാര്‍ഡ് പാക്കം,15 കീക്കാന്‍,17ാം വാര്‍ഡ് പൂച്ചക്കാട് ,19 പള്ളിപ്പുഴ,20 കരുവാക്കോട് 21 പള്ളിക്കര (സ്ത്രീ സംവരണം)

12 ാം വാര്‍ഡ് ആലക്കോട് (പട്ടികജാതി സംവരണം)

അജാനൂര്‍ പഞ്ചായത്ത് - ഒന്നാം വാര്‍ഡ് രാവണീശ്വരം,മൂന്ന് വേലശ്വരം,നാലാം വാര്‍ഡ് മഡിയന്‍,അഞ്ചാം വാര്‍ഡ് മാണിക്കോത്ത്,എട്ടാം വാര്‍ഡ് കാട്ടുകുളങ്ങര,പത്താം വാര്‍ഡ് രാംനഗര്‍,പത്തിനൊന്നാം വാര്‍ഡ് പള്ളോട്ട്, 12 ാം വാര്‍ഡ് കിഴക്കുംകര,13 ാം വാര്‍ഡ് തുളിച്ചേരി,14ാം അതിഞ്ഞാല്‍, 20 ാം വാര്‍ഡ് മല്ലികമാള്‍,22ാം വാര്‍ഡ് ബാരിക്കാട് (സ്ത്രീ സംവരണം),

ആറാം വാര്‍ഡ് അടോട്ട് (പട്ടികജാതി സംവരണം)

പുല്ലൂര്‍-പെരിയ പഞ്ചായത്ത് -

ഒന്നാം വാര്‍ഡ് കുണിയ, രണ്ടാം വാര്‍ഡ് ആയമ്പാറ,മൂന്നാം വാര്‍ഡ് കൂടാനം,നാലാം വാര്‍ഡ് തന്നിതോട്,ആറാം വാര്‍ഡ് ഇരിയ,എട്ടാം വാര്‍ഡ് അമ്പലത്തറ,പത്താം വാര്‍ഡ് വിഷ്ണുമംഗലം,13 ാം വാര്‍ഡ് കേളോത്ത് ,15 ാം വാര്‍ഡ് കായക്കുളം, (സ്ത്രീ സംവരണം),

അഞ്ചാം വാര്‍ഡ് കല്യോട്ട് (പട്ടികവര്‍ഗ്ഗ സംവരണം)

കാറഡുക്ക ഗ്രാമപഞ്ചായത്ത്- ഒന്നാം വാര്‍ഡ് പണിയ,രണ്ടാം വാര്‍ഡ് മുണ്ടോള്‍, നാലംവാര്‍ഡ് ആലന്തടുക്ക,എട്ടാം വാര്‍ഡ് കുണ്ടാര്‍ , 11 ാം വാര്‍ഡ് ബളക്ക, 13 ാം കൊട്ടംകുഴി,14 ാം വാര്‍ഡ് കാറഡുക്ക,15 ാം വാര്‍ഡ് ബെര്‍ലം(സ്ത്രീ സംവരണം)

12 ാം വാര്‍ഡ് മൂടംകുളം(പട്ടികജാതി സംവരണം)

ഉദുമ പഞ്ചായത്ത് - നാലാം വാര്‍ഡ് അരമങ്ങാനം, ആറാം വാര്‍ഡ് വെടിക്കുന്ന്, ഏഴാം വാര്‍ഡ് നാലാംവാതുക്കല്‍, എട്ടാം വാര്‍ഡ് എരോല്‍, പത്താം വാര്‍ഡ് ആറാട്ടുകടവ്, 11 ാം വാര്‍ഡ് മുതിയക്കാല്‍ , 15 ാം വാര്‍ഡ് ബേക്കല്‍, 17 ാം വാര്‍ഡ് പാലക്കുന്ന്,18 ാം വാര്‍ഡ് കരിപ്പോടി, 19 ാം വാര്‍ഡ് പള്ളം തെക്കേക്കര ,21 ാം വാര്‍ഡ് അംബികാ നഗര്‍, (സ്ത്രീ സംവരണം),

ഒന്നാം വാര്‍ഡ് ബേവൂരി (പട്ടികജാതി സംവരണം)

കുമ്പടാജെ ഗ്രാമപഞ്ചായത്ത് - ഒന്നാം വാര്‍ഡ് അന്നടുക്ക , രണ്ടാം വാര്‍ഡ് മുനിയൂര്‍, മൂന്നാം വാര്‍ഡ് കുമ്പടാജെ , അഞ്ചാം വാര്‍ഡ് ചെറൂണി,എട്ടാം വാര്‍ഡ് ഒടമ്പള,12 ാം വാര്‍ഡ് അഗല്‍പാടി,13 ാം വാര്‍ഡ് ഉബ്രംഗള (സ്ത്രീ സംവരണം),

ഒന്‍പതാം വാര്‍ഡ് മവ്വാര്‍ (പട്ടികജാതി സംവരണം)

വോര്‍ക്കാടി ഗ്രാമപഞ്ചായത്ത്- ഒന്നാം വാര്‍ഡ് പാവൂര്‍, അഞ്ചാം വാര്‍ഡ് ബോഡ്ഡോഡി,എട്ടാംവാര്‍ഡ് തലെക്കി,ഒന്‍പതാം വാര്‍ഡ് സോഡംകൂര്‍,11 ാം വാര്‍ഡ് കൊണിബൈല്‍,12 ാം വാര്‍ഡ് കൊട്‌ലമൊഗരു,14 ാം വാര്‍ഡ് വോര്‍ക്കാടി,15 വാര്‍ഡ് നല്ലെങ്കീ (സ്ത്രീ സംവരണം)

രണ്ടാം വാര്‍ഡ് കേടുംമ്പടി (പട്ടികജാതി സംവരണം)

മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് - രണ്ടാം വാര്‍ഡ് ഉപ്പള ഗേറ്റ്,മൂന്നാം വാര്‍ഡ് മുളിഞ്ച,ഏഴാം വാര്‍ഡ് പ്രതാപ് നഗര്‍,എട്ടാം വാര്‍ഡ് ബേക്കൂര്‍. ,ഒന്‍പതാം വാര്‍ഡ് കുബണൂര്‍,12 ാം വാര്‍ഡ് ഇച്ചിലംങ്കോട്,13 ാം വാര്‍ഡ് മുട്ടം, 14 ാം വാര്‍ഡ് ഒളയം, 15 ാം വാര്‍ഡ് ഷിറിയ, 16 ാം വാര്‍ഡ് ബന്തിയോട്,19 ാം വാര്‍ഡ് മംഗല്‍പാടി,22 ാം വാര്‍ഡ് ബപ്പായിതോട്ടി,(സ്ത്രീ സംവരണം)

21 ാം വാര്‍ഡ് നയാബസാര്‍ (പട്ടികജാതി സംവരണം)

മടിക്കൈ ഗ്രാമപഞ്ചായത്ത് - അഞ്ചാം വാര്‍ഡ് കാഞ്ഞിരപ്പൊയില്‍,ഏഴാം വാര്‍ഡ് ചെരണത്തല,എട്ടാംവാര്‍ഡ് കോളിക്കുന്ന്,ഒന്‍പതാം വാര്‍ഡ് എരിക്കുളം, 11 ാം വാര്‍ഡ് കക്കാട്, 12 ാം വാര്‍ഡ് അടുത്തത് പറമ്പ്,13 ാം വാര്‍ഡ് ചാളക്കടവ്,14 ാം വാര്‍ഡ് കീക്കാങ്കോട്ട്(സ്ത്രീ സംവരണം)

മൂന്നാം വാര്‍ഡ് വെള്ളാച്ചേരി (പട്ടികജാതി സംവരണം)

മീഞ്ച ഗ്രാമഞ്ചായത്ത്- മൂന്നാം വാര്‍ഡ് തലേകള, നാലാം വാര്‍ഡ് മീഞ്ച,അഞ്ചാം വാര്‍ഡ് ബേരികെ, ഏഴാം വാര്‍ഡ് ചിഗുരുപാദെ ,എട്ടാം വാര്‍ഡ് ബാളിയൂര്‍,11 ാം വാര്‍ഡ് മജിബൈല്‍, 12 ാം വാര്‍ഡ് ദുര്‍ഗ്ഗി പള്ള, 14 ാം വാര്‍ഡ് കടമ്പാര്‍ ( സ്ത്രീ സംവരണം) ,

ഒന്നാം വാര്‍ഡ് മജിര്‍പള്ള (പട്ടികജാതി സംവരണം)

ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത്- ഒന്നാം വാര്‍ഡ് ഇന്ദുമൂല,നാലാം വാര്‍ഡ് മരതമൂല, ആറാം വാര്‍ഡ് കക്കബെട്ടു 11 ാം വാര്‍ഡ് കായിമാല,12 ാം വാര്‍ഡ് പനയാല,13 ാം വാര്‍ഡ് കിന്നിംഗാര്‍(സ്ത്രീ സംവരണം)

പത്താം വാര്‍ഡ് നാട്ടക്കല്‍(പട്ടികജാതി സംവരണം)

മൂന്നാം വാര്‍ഡ് കൊളതപ്പാറ (പട്ടികജാതി സ്ത്രീ സംവരണം)

മുളിയാര്‍ ഗ്രാമപഞ്ചായത്ത്- നാലാം വാര്‍ഡ് ശ്രീഗിരി,അഞ്ചാം വാര്‍ഡ് പാത്തനടുക്കം,ഒന്‍പതാം വാര്‍ഡ് ഇരിയണ്ണി,പത്താം വാര്‍ഡ് ബേപ്പ്,11 ാം വാര്‍ഡ് മുളിയാര്‍,12 ാം വാര്‍ഡ് ബോവിക്കാനം ,14 ാം വാര്‍ഡ് മൂലടുക്കം,15 ാം വാര്‍ഡ് നെല്ലിക്കാട് (സ്ത്രീ സംവരണം)

13 ാം വാര്‍ഡ് ബാലനടുക്കം(പട്ടികജാതി സംവരണം)




കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്- ഒന്നാം വാര്‍ഡ് ബേത്തൂര്‍പ്പാറ,മൂന്നാം വാര്‍ഡ് ശങ്കരംപാടി,നാലാംവാര്‍ഡ് ഒറ്റമാവുങ്കാല്‍,എട്ടാം വാര്‍ഡ് വീട്ടിയാടി,12 ാം വാര്‍ഡ് ആലിനുതാഴെ,14 ാം വാര്‍ഡ് ഞെരു(സ്ത്രീ സംവരണം)

15 ാം വാര്‍ഡ് കളക്കര(പട്ടികവര്‍ഗ്ഗ സംവരണം)

രണ്ടാം വാര്‍ഡ് ചാടകം,ഒന്‍പതാം വാര്‍ഡ് ചുരിത്തോട് (പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം)

ബേഡടുക്ക ഗ്രാമപഞ്ചായത്ത്- ഒന്നാംവാര്‍ഡ് കല്ലളി,രണ്ടാം വാര്‍ഡ് വരിക്കുളം,മുന്നാം വാര്‍ഡ് മരുതടുക്കം,അഞ്ചാം വാര്‍ഡ് ബീംബുങ്കാല്‍ ,ഏഴാം വാര്‍ഡ് കുണ്ടൂച്ചി,ഒന്‍പതാം വാര്‍ഡ് പെരിങ്ങാനം,12 ാം വാര്‍ഡ് മുന്നാട്, 15 ാം വാര്‍ഡ് ബെരിദ(സ്ത്രീ സംവരണം)

പത്താം വാര്‍ഡ് പുലിക്കോട് ( പട്ടികവര്‍ഗ്ഗ സംവരണം)

എട്ടാം വാര്‍ഡ് ബേഡകം ( പട്ടികവര്‍ഗ്ഗ സ്ത്രീ സംവരണം)

ദേലംമ്പാടി ഗ്രാമപഞ്ചായത്ത്- ഒന്നാം വാര്‍ഡ് ഉജ്ജം പാടി,രണ്ടാം വാര്‍ഡ് ദേലംമ്പാടി ,ആറാം വാര്‍ഡ് ബെള്ളക്കാന, പത്താം വാര്‍ഡ് ബളവന്തടുക്ക,12 ാം വാര്‍ഡ് അഡൂര്‍,14 ാം വാര്‍ഡ് മൊഗര്‍ ,15 ാം വാര്‍ഡ് പള്ളങ്കോട്,16 ാം വാര്‍ഡ് മയ്യള (സ്ത്രീ സംവരണം)

മൂന്നാം വാര്‍ഡ് പരപ്പ (പട്ടികജാതി സംവരണം)

അഞ്ചാം വാര്‍ഡ് ദേവരടുക്ക( പട്ടികവര്‍ഗ്ഗ സംവരണം)

എന്‍മകജെ ഗ്രാമപഞ്ചായത്ത്- രണ്ടാം വാര്‍ഡ് ചവര്‍ക്കാട്,അഞ്ചാം വാര്‍ഡ് ശിവഗിരി,ഒന്‍പതാം വാര്‍ഡ്‌പെരള ഈസ്റ്റ്,പത്താം വാര്‍ഡ് പെരള വെസ്റ്റ്, 12 ാം വാര്‍ഡ് ബന്‍പത്തടുക്ക, 13 ാം വാര്‍ഡ് ഗുണാജെ,15 ാം വാര്‍ഡ് എന്‍മകജെ,16 ാം വാര്‍ഡ് ബജകുടല്, 17 ാം വാര്‍ഡ് അട്കസ്ഥല(സ്ത്രീ സംവരണം)

മുന്നാം വാര്‍ഡ് ബാലെകലെ( പട്ടികജാതി സംവരണം)

മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്- ഒന്നാം വാര്‍ഡ് കണ്വതീര്‍ത്ഥ, രണ്ടാം തൂമിനാട്,അഞ്ചാം വാര്‍ഡ് ഗേറുകട്ടെ,ആറാം വാര്‍ഡ് ഉദ്യാവര്‍ ഗത്തു, ഏഴാം വാര്‍ഡ് മച്ചംപാടി,പത്താം വാര്‍ഡ് അരിമല,14 ാം വാര്‍ഡ് ബംഗ്ര മഞ്ചേശ്വരം,15 ാം വാര്‍ഡ് ഗുഡ്ഡെഗേരി ,16 ാം വാര്‍ഡ് കടപ്പുറം,18 ാം വാര്‍ഡ് അയ്യര്‍കട്ടെ, 19 ാം വാര്‍ഡ് കുണ്ടുകൊളകെ (സ്ത്രീ സംവരണം),

13 ാം വാര്‍ഡ് വാമഞ്ചൂര്‍ കാജെ (പട്ടികജാതി സംവരണം)

പൈവളിഗെ ഗ്രാമപഞ്ചായത്ത് - രണ്ടാം സിരന്തടുക്ക,നാലാം വാര്‍ഡ് ആവള,,ആറാം വാര്‍ഡ് പെര്‍വ്വോടി,ഏഴാം വാര്‍ഡ് ബെരിപദവ്,എട്ടാം വാര്‍ഡ് സുദംബള,ഒന്‍പതാം വാര്‍ഡ് ചേരാള്‍,പത്താം വാര്‍ഡ് സജന്‍കില,11 ാം വാര്‍ഡ് മാണിപ്പാടി,12 ാം വാര്‍ഡ് പെര്‍മുദെ, 14 ാം വാര്‍ഡ് ചേവാര്‍ (സ്ത്രീ സംവരണം)

അഞ്ചാം വാര്‍ഡ് മുളിഗദ്ദെ( പട്ടികജാതി സംവരണം)

പുത്തിഗൈ ഗ്രാമപഞ്ചായത്ത് - രണ്ടാം വാര്‍ഡ് ധര്‍മ്മത്തഡുക്ക,നാലാം വാര്‍ഡ് ബാഡൂര്‍,ആറാം വാര്‍ഡ് ഉര്‍മി,എട്ടാം വാര്‍ഡ് സീതാംഗോളി, പത്താം വാര്‍ഡ് എടനാട്,11 ാം വാര്‍ഡ് മുകാരിക്കണ്ട,14 ാം വാര്‍ഡ് അംഗഡിമുഗര്‍( സ്ത്രീ സംവരണം)

12 ാം വാര്‍ഡ് പുത്തിഗെ (പട്ടികജാതി സംവരണം).

Keywords: Kerala, News, Kasaragod, District Collector, Ward committee, Election, Social networks, Social Media,  Draw of reservation wards through live; This is the first time in Kerala.

Post a Comment